പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നു ചെടിച്ചെട്ടിയില്‍ കുഴിച്ചുമൂടിയ കൗമാരക്കാരി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നു ചെടിച്ചെട്ടിയില്‍ കുഴിച്ചുമൂടിയ കൗമാരക്കാരി അറസ്റ്റില്‍

കരോള്‍ട്ടണ്‍(ടെക്‌സസ്): ഏതൊരമ്മയുടേയും കണ്ണു നനയിക്കും ഈ സംഭവം. കാരണം ഇത് ചെയ്തിരിക്കുന്നതും ഒരു അമ്മയാണ്. അരും അറിയാതെ കുളിമുറിയില്‍ പ്രസവിച്ചു. ശേഷം ചോരക്കുഞ്ഞിന്റെ മുഖത്ത് തുണിയിട്ടുമൂടി മരണം ഉരപ്പാക്കി. തുടര്‍ന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടി അടുത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിച്ചു. മാര്‍ച്ച് മുന്നിന് നടന്ന സംഭവത്തില്‍ ഏപ്രില്‍ 16 ചൊവ്വാഴിച്ചയാണ് കുട്ടിയുടെ അമ്മയായ കൗമാരക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജാസ്മിന്‍ ലോപസ് എന്ന പതിനെട്ടുകാരിയാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്്‌സാമിനറുടെ റിപ്പോര്‍ട്ട് വൈകിയതാണ് അറസ്റ്റ് ഇത്രയും താമസിക്കാന്‍ കാരണമായത്. യുവതി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും അതിനാല്‍ പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നുമാണ് ജാസ്മിന്‍ ലോപസ് പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞിന് പ്രസവിച്ച ഉടന്‍ ജീവനുണ്ടായിരുന്നതായി കാമറയില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശുചിമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞു കരയാന്‍ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി മരിച്ചുവെന്ന് ഉറപ്പാക്കി. തുടര്‍ന്ന് കുട്ടിയെ ബ്ലാക്ക് കവറിലാക്കി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലെത്തി. കുട്ടി മരിച്ചുവെന്നും വീണ്ടും ഉറപ്പായതോടെ ഇരുവരും അടുത്തുള്ള ഹോം ഡിപ്പോയില്‍ നിന്നും വലിയൊരു ചെടിച്ചട്ടിവാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി. തുടര്‍ന്ന് അടുത്ത ദിവസം പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റു ചെയ്ത മാതാവിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 500,000 ഡോളറിന്റെ ജാമ്യം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.



from mangalam.com http://bit.ly/2VYkdbv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages