മൂന്നുവയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മൂന്നുവയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു

ആലുവ: മൂന്നുവയസുകാരനായ കുട്ടിയെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശിനിയായ ഇവരെ തെളിവെടുപ്പ് കഴിഞ്ഞതിനു ശേഷം കോടതിയിൽ ഹാജരാക്കും. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവസ്സുക്കാരനെ ആലുവ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ കുട്ടിയുടെ ദേഹത്ത് പലയിടത്തും ചതവും പിന്നിൽ പൊള്ളിയ പാടും കണ്ടെത്തിയത്. സംശയം തോന്നി വിവരം ആശുപത്രി അധികൃതർ ഏലൂർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു. Content Highlights: aluva 3 year old childs mother arrested


from mathrubhumi.latestnews.rssfeed http://bit.ly/2Ism6dm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages