വനിതാ കമ്മീഷന് രാഷ്ട്രീയം; കെ. സുധാകരനെതിരേ കേസെടുത്തവര്‍ തന്നെ ഫോണില്‍ പോലും വിളിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

വനിതാ കമ്മീഷന് രാഷ്ട്രീയം; കെ. സുധാകരനെതിരേ കേസെടുത്തവര്‍ തന്നെ ഫോണില്‍ പോലും വിളിച്ചില്ല

പാലക്കാട്: സംസ്ഥാന വനിതാ കമ്മീഷനെതിരേ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യ ഹരിദാസ്. വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും വനിതാ കമ്മീഷൻ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും രമ്യാ ഹരിദാസ് ആരോപിച്ചു. കെ. സുധാകരനെതിരേ പത്രത്തിൽ വാർത്ത കണ്ട് വനിതാ കമ്മീഷൻ കേസെടുത്തു. എന്നാൽ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെതിരേ ഒരു നടപടിയുമെടുത്തില്ല. വനിതാ കമ്മീഷൻ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കമ്മീഷന്റെ രീതികളിൽ ദുരൂഹതയുണ്ടെന്നും രമ്യ ഹരിദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരേ വിവാദ പരാമർശം നടത്തിയത്. സംഭവം വാർത്തയായതോടെ രമ്യാ ഹരിദാസ് നേരിട്ട് പോലീസിൽ പരാതി നൽകിയിരുന്നു. ആലത്തൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പിന്നീട് തിരൂർ ഡി.വൈ.എസ്.പി. അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ രമ്യാ ഹരിദാസിനെതിരേ പ്രസംഗത്തിൽ മോശമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു എ. വിജയരാഘവന്റെ പ്രതികരണം. അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. സുധാകരനെതിരേ വനിതാ കമ്മീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. Content Highlights:alathur udf candidate ramya haridas against kerala womens commission


from mathrubhumi.latestnews.rssfeed http://bit.ly/2PideY5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages