ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. സൈന്യത്തെ മോഡി സേനയെന്ന് വിശേഷിപ്പിച്ചതിനാണ് നഖ്‌വിയെ താക്കീത് ചെയ്തത്. യു.പിയിലെ റാംപുരില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവെയാണ് നഖ്‌വി മോഡി സേനയെന്ന പരാമര്‍ശം നടത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി സുരക്ഷാ സേനയെക്കുറിച്ച് അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
നമ്മുടെ പടക്കോപ്പുകളും പ്രതിരോധ സേനയും തീവ്രവാദികളുടെ കോട്ടയില്‍ കയറി അവരെ ഉന്മൂലനം ചെയ്തു. എന്നാല്‍ പ്രശ്‌നം എന്തെന്നാല്‍ കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും മോഡിജിയുടെ സേന നല്‍കിയ തിരിച്ചടിക്ക് തെളിവ് ചോദിക്കുകയാണ്. വീഡിയോ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് നഖ്‌വിക്കെതിരെ കമ്മീഷന്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായത്.
Election Commission of India warns Union Minister Mukhtar Abbas Naqvi over his 'Modi ki Sena' comment, asks him to desist from using references to security forces for political propaganda and to be careful in future (file pic) pic.twitter.com/o7kDCAWzDb— ANI (@ANI) April 18, 2019
അതേസമയം സംഭവം വിവാദമായതോടെ എന്റെ സേന, നിങ്ങളുടെ സേന, എല്ലാവരുടേയും സേന തുടങ്ങി പല പരാമര്‍ശങ്ങളും താന്‍ നടത്തിയിട്ടുണ്ടാകാമെന്നായിരുന്നു നഖ്‌വിയുടെ ന്യായീകരണം. സൈന്യത്തെ മോഡി സേനയെന്ന് വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നഖ്‌വിയെ താക്കീത് ചെയ്തത്.
from mangalam.com http://bit.ly/2XoJZ8V
via IFTTT
No comments:
Post a Comment