വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് €ബില്‍ കത്ത് ലഭിച്ചത്.
രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണ്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി ാകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തില്‍ പറയുന്നത്. രാഹുലും മോഡിയും സീതാറാം യെച്ചൂരിയും എടുക്കുന്നത് രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണെന്നും കത്തില്‍ വിമര്‍ശിക്കുന്നു.എന്നാല്‍ വോട്ട് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമില്ലാതെയാണ് മാവോയിസ്റ്റുകളുടെ കത്ത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
from mangalam.com http://bit.ly/2KNfBUs
via IFTTT
No comments:
Post a Comment