കുട്ടിയുടെ അമ്മ പ്രധാനസാക്ഷി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കുട്ടിയുടെ അമ്മ പ്രധാനസാക്ഷി

തൊടുപുഴ: അമ്മയും അനിയനുമാണ് കേസിലെ ദൃക്‌സാക്ഷികൾ. ഇതിൽ അമ്മയാണ് അരുൺ ആനന്ദിനെതിരേ ശക്തമായ മൊഴി നൽകിയിരിക്കുന്നത്. സഹോദരനെ അരുൺ ക്രൂരമായി മർദിച്ചതായി ഇളയകുട്ടിയും പോലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും മൊഴി നൽകിയിരുന്നു. എങ്കിലും യുവതിയുടെ മൊഴി കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.തന്നെയും കുട്ടികളെയും അരുൺ ആനന്ദ് ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് പോലീസിനോടും ‘സ്‌നേഹിത’ പ്രവർത്തകരോടും യുവതി പറഞ്ഞിരുന്നു. ഇവർ മാനസികമായി തളർന്ന നിലയിലാണ്. ഇവർ സാധാരണനിലയിലായാൽ വിശദമായി മൊഴിയെടുക്കും. ഇവരെ പ്രതിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.മർദനത്തിൽ പരിക്കേറ്റ ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സംരക്ഷണം താത്കാലികമായി യുവതിയുടെ അമ്മയ്ക്ക് വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ, കുട്ടിയെ സംരക്ഷിക്കാമെന്ന് യുവതിയുടെ ഭർത്താവിന്റെ അച്ഛൻ സി.ഡബ്യു.സി.ക്ക് അപേക്ഷ നൽകിയിരുന്നു. ഇത് ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും ഭാഗം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് സി.ഡബ്യു.സി. ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2G1r11g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages