ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പാകിസ്താൻ. ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ ലംഘിക്കുന്ന നീക്കമാണിതെന്നും പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസൽ വെള്ളിയാഴ്ച പറഞ്ഞു. കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളയാൻ ആഗ്രഹിക്കുന്നെന്നും എന്നാൽ രാജ്യസഭയിൽ തങ്ങൾക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതാണ് ഇതിന് തടസ്സം നിൽക്കുന്നതെന്നും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള മറുപടിയായാണ് പാകിസ്താൻറെ പരാമർശം. 'ഏത് സാഹചര്യത്തിലായാലും പാകിസ്താൻ ഇതിനെ അംഗീകരിക്കില്ല. കശ്മീരികളും ഇതിനെ എതിർക്കും'-ഫൈസൽ പറഞ്ഞു. content highlights: Will Not Accept Abrogation Of Article 370 In Kashmir: Pakistan
from mathrubhumi.latestnews.rssfeed http://bit.ly/2Vpwvch
via
IFTTT
No comments:
Post a Comment