യുപിയില്‍ മായാവതി-അഖിലേഷ് സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

യുപിയില്‍ മായാവതി-അഖിലേഷ് സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ഇന്ന്

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സഖ്യത്തിൽ മത്സരിക്കുന്ന സമാജ് വാദി പാർട്ടി-ബഹുജൻ സമാജ് വാദി പാർട്ടി- രാഷ്ട്രീയ ലോക്ദൾ എന്നിവരുടെ ആദ്യ സംയുക്ത റാലി ഇന്ന്. സഹറൻപുറിലെ ദ്യോബന്ദിലാണ് റാലി. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആർഎൽഡി നേതാവ് അജിത് സിങ് തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്യും. ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് യുപിയിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് റാലി നടത്തുന്നത്. സഹറൻപുറിലടക്കം പടിഞ്ഞാറൻ യുപിയിലെ ഏഴ് മണ്ഡലങ്ങളിൽ ഏപ്രിൽ 11-ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് റാലി. ഇതടക്കം 11 സംയുക്ത റാലികളാണ് യുപിയിലെ വിവിധ ഇടങ്ങളിൽ പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ചിരിക്കുന്നത്. അഖിലേഷ് യാദവും മായാവതിയും ഈ റാലികളിൽ പങ്കെടുക്കും. ജനുവരിയിലാണ് ഇവർ സഖ്യം രൂപീകരിച്ചത്. 80 സീറ്റുകളുള്ള യുപിയിൽ എസ്പി 37 ഇടങ്ങളിലും ബിഎസ്പി 38 ഇടങ്ങളിലും മത്സരിക്കും. മൂന്ന് സീറ്റിൽ ആർഎൽഡിയാണ് മത്സരിക്കുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും അമ്മ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും പ്രതിപക്ഷ സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ൽ ഉത്തർപ്രദേശ് തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ ബിഎസ്പി-എസ്പി സഖ്യം കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Content Highlights:SP-BSP-RLD alliance to begin joint campaign with rally in Deoband


from mathrubhumi.latestnews.rssfeed http://bit.ly/2OQX5c7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages