കുട്ടികളോടുള്ള ക്രൂരതയ്ക്കുപിന്നിൽ ശിഥിലമായ കുടുംബബന്ധങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കുട്ടികളോടുള്ള ക്രൂരതയ്ക്കുപിന്നിൽ ശിഥിലമായ കുടുംബബന്ധങ്ങൾ

കൊച്ചി: ശിഥിലമായ കുടുംബബന്ധങ്ങളാകാം കുട്ടികളോടുള്ള ക്രൂരതകളിലേക്ക് നയിക്കുന്നതെന്ന് വിലയിരുത്തൽ. വിദ്യാസമ്പന്നരുടെയും സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരുടെയും കുടുംബങ്ങളിലും ഇതാവർത്തിക്കപ്പെടുകയാണ്. അച്ഛനും അമ്മയും രണ്ടിടങ്ങളിലായി കഴിഞ്ഞ സാഹചര്യത്തിൽ അവരുടെ സ്നേഹം ആവശ്യത്തിന് ലഭിക്കാതെ ബന്ധുവീടുകളിൽ 13-ാം വയസ്സുവരെ ജീവിച്ച പെൺകുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മ. 13-ാം വയസ്സുമുതൽ അധ്യാപികയായ അമ്മയ്ക്കൊപ്പം, അകലങ്ങളിൽനിന്ന് ലഭിക്കുന്ന അച്ഛന്റെ സ്നേഹം മാത്രം. മാതാപിതാക്കളുടെ കരുതൽ അറിയാതെയുള്ള വളർച്ച അവളെ തീർത്തും ഒറ്റപ്പെട്ടവളാക്കി. മകളുടെ ജീവിതം ഭദ്രമാക്കാൻ ബിരുദപഠനം കഴിഞ്ഞയുടൻ തന്റെ സുഹൃത്തിന്റെ മകനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു. അവർക്ക് രണ്ടുകുട്ടികളുണ്ടായി. എന്നാൽ, ഭർത്താവിന്റെ മരണത്തോടെ വീണ്ടും ഒറ്റപ്പെട്ട അവളിലേക്ക് തണലെന്ന വ്യാജേന അരുൺ കടന്നുവരുകയായിരുന്നു. മക്കളെ വളർത്താൻ മികച്ച സാമ്പത്തികസ്ഥിതിയും ബന്ധുബലവും ഉണ്ടായിട്ടും അവൾ ഒരു കൂട്ടുതേടി. താൻ കണ്ടുപിടിച്ച കൂട്ട് തെറ്റായിരുന്നു എന്നറിഞ്ഞിട്ടും തിരികെ തന്റെ അമ്മയ്ക്കരികിലേക്കോ മക്കളിലേക്കോ മാത്രമായി തിരികെപ്പോകാൻ കഴിഞ്ഞില്ല.ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്റെ മരണശേഷം ലഭിച്ച ജോലി ഉപേക്ഷിച്ച് മദ്യത്തിന് അടിമപ്പെട്ട ജീവിതം നയിക്കുകയായിരുന്നു പ്രതി അരുൺ ആനന്ദ്. അമ്മയിൽനിന്ന് കൈവശപ്പെടുത്തിയ ഫ്ളാറ്റ് വാടകയ്ക്കുനൽകി അതിൽനിന്നുള്ള വരുമാനംകൊണ്ടായിരുന്നു ജീവിതം. യുവതിയ്ക്കും മക്കൾക്കും യാതൊരും കുറവും കൂടാതെയുള്ള ജീവിതം വാഗ്ദാനംചെയ്താണ് അരുൺ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. വൈകാരികസമ്പത്തിന്റെ ശോഷണം വ്യക്തിത്വത്തെ ബാധിക്കുന്നു -സി.ജെ. ജോൺവൈകാരികസമ്പത്തിന് ശോഷണംവരുമ്പോൾ വ്യക്തിത്വ രൂപവത്കരണത്തെ അത് ബാധിക്കാമെന്ന് മനോരോഗ വിദഗ്ധനായ ഡോ. സി.ജെ. ജോൺ പറഞ്ഞു. തങ്ങൾക്ക് ലഭിക്കാത്ത സ്നേഹം കുട്ടികൾക്ക് എന്തിന് എന്ന ചിന്തയിൽ വളർത്തിക്കൊണ്ടുവരുന്നവരിൽനിന്നാണ് കൂടുതലും കുട്ടികൾക്ക് മുറിവേൽക്കുന്നത്. ഇത്തരം മാതാപിതാക്കളിൽനിന്ന് കുട്ടികൾക്ക് സ്നേഹം കിട്ടാതെവരാം. കുട്ടികളുടെ ഭാഗത്തുനിന്ന് ചെറിയ എന്തെങ്കിലും കുറ്റങ്ങൾ സംഭവിക്കുമ്പോൾപ്പോലും ഉപദ്രവിച്ച് അവരെ നല്ലവഴിക്ക് നടത്തണമെന്ന ചിന്താഗതിക്കാരാണ് ഇത്തരക്കാർ. കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ എന്തൊരു ക്രൂരയായ അമ്മയെന്ന് തോന്നാം. എന്നാൽ, അതിലേക്ക് അവരെ നയിക്കപ്പെടുന്ന ഘടകങ്ങളിൽ അവർക്കുമാത്രം അറിയാവുന്ന മാനുഷികവശം ഉണ്ട്. ഒരു വ്യക്തി വല്ലാത്ത അരക്ഷിതാവസ്ഥയിൽ, അവരുടെ തീരുമാനങ്ങൾ തെറ്റാകാം. ആശ്രയകേന്ദ്രം എന്നനിലയിൽ ബന്ധങ്ങൾ കണക്കാക്കുന്നത് പാകതയുള്ള ആലോചനകളിലൂടെ ആവണമെന്നില്ല. താൻ ആശ്രയിക്കുന്ന വ്യക്തിയുടെ പശ്ചാത്തലമൊന്നും ഗൗരവകരമായ വിഷയമാകുന്നില്ല. ആശ്രയിക്കാൻ പറ്റിയ ആൾ ഇതാണെന്ന ചിന്ത വന്നുപോയാൽ വീണ്ടുവിചാരമില്ലാതാകും -അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2G636ih
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages