ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ കാക്കറുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് കാക്കറുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. 15 അംഗം സഘം വീട്ടിലെത്തി പരിശോധന നടത്തി. പ്രവീൺ കാക്കറുടെ വീട്, വിജയ് നഗറിലുള്ള ഓഫീസ് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട ആറോളം ഇടങ്ങളിൽറെയ്ഡ് നടത്തി. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് വിശദീകരണം. ഇവിടങ്ങളിൽ നിന്ന് ഒമ്പത് കോടിയോളം രൂപ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കമാൽനാഥുമായി അടുത്ത ആളുടെ വീട്ടിൽ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. അതേ സമയം ശനിയാഴ്ച രാത്രിയിലും ഇന്ന് പുലർച്ചെയുമായി രാജ്യവ്യാപകമായി 50 ഓളം ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതായാണ് റിപ്പോർട്ട്. Content Highlights:Income Tax Officers Raid Homes Of Kamal Naths Aides In Delhi And Indore
from mathrubhumi.latestnews.rssfeed http://bit.ly/2uQDjUM
via
IFTTT
No comments:
Post a Comment