തൊടുപുഴ: വാവ എന്നും അമ്മൂമ്മയോടൊപ്പം ഐ.സി.യു.വിൽ പോകും. പപ്പിയെ വിളിക്കും. ഒരിക്കൽപ്പോലും പപ്പി വിളികേട്ടില്ല. ‘പപ്പിയെന്താ വിളി കേക്കാത്തേന്ന്’ സങ്കടത്തോടെ ചോദിക്കുമെങ്കിലും പപ്പി ഒരുദിവസം വിളി കേൾക്കുമെന്ന് അവൻ വിശ്വസിച്ചു. പക്ഷേ, ആ കുഞ്ഞിനിനി അവന്റെ പപ്പിയില്ല.അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായി മരിച്ച ഏഴുവയസ്സുകാരനെ കുഞ്ഞനുജൻ പപ്പി എന്നാണ് വിളിച്ചിരുന്നത്. ക്രൂര മർദനങ്ങൾക്കിടയിലും ആ പിഞ്ചോമനകൾ പരസ്പരം താങ്ങായി നിലകൊണ്ടു. അച്ചയുടെ ചവിട്ടേറ്റ് പപ്പിയുടെ തലതകരുന്നത് ആ നാലുവയസ്സുകാരന് കാണേണ്ടി വന്നു. ചോരയിൽ കുളിച്ചുകിടന്ന പപ്പിയുമായി അച്ചയും അമ്മയും പോയപ്പോൾ കൂരിരുട്ടിൽ കുഞ്ഞനുജൻ ഒറ്റയ്ക്ക് കിടക്കുകയായിരുന്നു അയൽക്കാരെത്തി രക്ഷിക്കുന്നതുവരെ. പപ്പി അവസാനമായി വീട്ടിലേക്കെത്തിയപ്പോൾ വാവ അവിടുണ്ടായിരുന്നു. അവൻ പപ്പിയെ ഒന്ന് തലോടി. പപ്പി അപ്പോഴും വിളികേട്ടില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2D0X8Nz
via
IFTTT
No comments:
Post a Comment