വലിയൊരു സമൂഹം പിന്തുടരുന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍ എന്തിന് കൈകടത്തുന്നു? : ആന്റോ ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

വലിയൊരു സമൂഹം പിന്തുടരുന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍ എന്തിന് കൈകടത്തുന്നു? : ആന്റോ ആന്റണി

വിജയമുറപ്പിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് ഉറച്ചുപറയുകയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന് നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. യുഡിഎഫിന്റെ പത്തനംതിട്ടയിലെ ചർച്ചാവിഷയങ്ങൾ എന്തൊക്കെയാണ്? യുഡിഎഫിനെ സംബന്ധിച്ചിടത്തോളം 100 ശതമാനവും വിജയം സുനിശ്ചിതമാക്കിയ ഒരു തിരഞ്ഞെടുപ്പാണ് ഇത്. ഇതിനുമുമ്പ് പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. പക്ഷെ താഴെത്തട്ടിൽ ജനങ്ങൾ ഇതുപോലെ പിന്തുണ നൽകിയ ഒരു തിരഞ്ഞെടുപ്പിൽ എനിക്ക് മത്സരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ യുഡിഎഫിനെ സഹായിക്കാത്ത ഒട്ടേറെ സമൂഹങ്ങൾ ഇന്ന് യുഡിഎഫിനെ സഹായിക്കാൻ കടന്നുവന്നിരിക്കുന്നു എന്നുള്ളത് വിജയം സുനിശ്ചിതമാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് ലവലേശം പോലും സംശയമില്ല. ദേശീയ രാഷ്ട്രീയം തന്നെയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധാന്യമുള്ള വിഷയം. നാളെ ഈ രാജ്യം ആരുഭരിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന വിധി നിർണായകമായ തിരഞ്ഞെടുപ്പാണ്. മതേതര ജനാധിപത്യ ഭരണകൂടം ഈ രാജ്യത്ത് അധികാരത്തിൽ വരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണം രാജ്യത്തിന്റെ എല്ലാ മേഖലകളും തകർത്തു. വ്യവസായങ്ങൾ തകർത്തു, ചെറുപ്പക്കാർക്ക് തൊഴിൽ നഷ്ടപ്പെടുത്തി, ബാങ്കുകൾ ഒരു സ്ഫോടനാത്മകമായ സ്ഥിതിയിലാണ്. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം പോലും എടുക്കുന്ന നിലയിലേക്ക് ഗവൺമെന്റ് പാപ്പരായി. മറ്റൊരു ഗവൺമെന്റിനും ലഭിക്കാത്ത ആനുകൂല്യം ഈ ഗവൺമെന്റിന് ലഭിച്ചിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില തകർന്നപ്പോഴും ഒരുരൂപയുടെ ആനുകൂല്യം പോലും ജനങ്ങൾക്ക് കൊടുത്തില്ല. ഇന്ന് പെട്രോളിനും ഡിസലിനും മേൽ 43 ശതമാനം നികുതിയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഏതാണ് 12 ലക്ഷം കോടിയോളം രൂപ ഈ സർക്കാരിന്റെ കൈയിൽ വന്നു. ജിഎസ്ടി നടപ്പിലാക്കി എല്ലാ നികുതികളും കേന്ദ്രത്തിലേക്ക് ഏകീകരിച്ചു. ഇത്തരത്തിൽ എല്ലാ തരത്തിലുമുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടും കാര്യക്ഷമമില്ലാതെ, ദീർഘവീക്ഷണമില്ലാതെ സാമ്പത്തിക മാനേജ്മെന്റിന്റെ ഏബിസിഡി പോലും അറിയാതെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തു. ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ യുവാക്കൾ പുറത്തുനിൽക്കുകയാണ്. ഒരാൾക്ക് പോലും തൊഴിൽ നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. നോട്ടുനിരോധനത്തിലൂടെ ഉണ്ടായിരുന്ന തൊഴിൽ മുഴുവൻ നഷ്ടപ്പെട്ടു. ഇതിനേക്കാളെല്ലാം അപ്പുറത്ത് നമ്മുടെ സാമൂഹിക അന്തരീക്ഷം തകർത്തു. ജനങ്ങളെ കമ്പാർട്ടുമെന്റുകളായി തിരിച്ച് ആൾകൂട്ട ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നായികാണുന്ന ഒരു ഗവൺമെന്റ് അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യത ഇന്ന് മുന്നിൽ നിൽക്കുകയാണ്. ശബരിമല വിഷയം മണ്ഡലത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നു. ഇതേ വിഷയം ഉയർത്തി നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു, എന്താണ് യുഡിഎഫിന്റെ കാഴ്ചപ്പാട്? ശബരിമല വിഷയത്തെ വോട്ടുമായോ രാഷ്ട്രീയമായോ ബന്ധപ്പെടുത്തി ഞങ്ങൾ കാണുന്നില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ ഒരു കാര്യമുണ്ട്. ജവഹർലാൽ നെഹ്റു നിരീശ്വരവാദിയായിരുന്നു. പക്ഷെ ചെറുതും വലുതുമായ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും വിശ്വാസികളുടെ സംരക്ഷണവും ഏറ്റവും കൂടുതൽ ഉറപ്പുവരുത്തിയിരുന്ന ഒരു ഭരണാധികാരിയായിരുന്നു. ഇതുതന്നെയാണ് കോൺഗ്രസിന്റെ കാഴ്ചപ്പാടും. ഇവിടെ നൂറ്റാണ്ടുകളായി ശബരിമലയിൽ വലിയൊരു വിശ്വാസി സമൂഹം പിന്തുടർന്നുവരുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയിലേക്ക് എന്തിനാണ് ഒരു ഗവൺമെന്റ് കൈകടത്താൻ പോകുന്നത്. ആർക്കാണ് അതിലേക്ക് ഇത്ര പിടിവാശി. ഞങ്ങൾ വിശ്വാസികളോടൊപ്പമാണ്. അന്നും ഇന്നും. ഇതുപോലൊരു പ്രശ്നമുണ്ടാകുമെന്ന് ഒരിക്കൽ പോലും ചിന്തിക്കാത്ത കാലഘട്ടത്തിൽ സുപ്രീം കോടതിയിൽ കേസുവന്നപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹം കൊടുത്ത സത്യവാങ്മൂലം. പിന്നീടുവന്ന ഇടതുമുന്നണി ഗവൺമെന്റ് ഇത് പിൻവലിച്ച യുവതി പ്രവേശം ആകാം എന്ന സത്യവാങ്മൂലം നൽകി. ഇതിനെ പിന്താങ്ങിയവരാണ് ബിജെപി. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത് യുവതി പ്രവേശം ആകാം എന്നാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കുക എന്ന അജണ്ട മുന്നിൽ കണ്ടാണ് അവരിതിനെ കണ്ടത്. അതുകൊണ്ടാണ് ദേശീയ നേതാക്കളെല്ലാം വിധിയെ സ്വാഗതം ചെയ്തത്. അമിത് ഷാ, നിർമലാ സീതാരാമൻ, മോഹൻ ഭാഗവത്, സുബ്രഹ്മണ്യം സ്വാമി, മനേകാ ഗാന്ധി ഇവരൊക്കെ അതിനെ പിന്തുണച്ചു. പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും വിധി നടപ്പിലാക്കണമെന്നാണ്. അന്നും ഇന്നും വിശ്വാസികളോടൊപ്പം നിന്ന് വിശ്വാസ സംരക്ഷണത്തിനായി ഞങ്ങൾ നിലകൊള്ളുമെന്ന് പറഞ്ഞത് രാഷ്ട്രീയത്തിന് വേണ്ടിയോ വോട്ട് ബാങ്കിന് വേണ്ടിയോ അല്ല. ഈ രാജ്യത്തെ വ്യത്യസ്തങ്ങളായ മതങ്ങളുടെ വിശ്വാസങ്ങളെ ആദരിക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ് ഞങ്ങൾ ആ നിലപാടെടുത്തത്. ഇക്കാര്യത്തിൽ മാറ്റമില്ലാതെ നിലപാടെടുത്തത് കോൺഗ്രസും യുഡിഎഫും മാത്രമാണ്. കഴിഞ്ഞ രണ്ടുതവണ താങ്കൾ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫാണ് വിജയിച്ചിട്ടുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല ഒരിക്കലുമില്ല. ഞാൻ ആദ്യം മത്സരിക്കുമ്പോൾ യുഡിഎഫിന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 25000 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. പല പ്രതിസന്ധികളും ഉണ്ടായിരുന്നു. പക്ഷെ 112000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാനിവിടെ ജയിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏഴ് മണ്ഡലങ്ങളിലും 30,000 വോട്ടിന് യുഡിഎഫ് പിറകിലായിരുന്നു. അന്ന യുഡിഎഫിൽ തന്നെ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. കസ്തൂരിരംഗൻ വിഷയത്തിൽ ഞങ്ങൾക്ക് അടിസ്ഥാനപരമായി വോട്ട് ചെയ്യുന്ന വിഭാഗങ്ങൾ മുഴുവൻ മാറി ചിന്തിക്കുന്ന സാഹചര്യമുണ്ടായി. കോൺഗ്രസിന്റെ തന്നെ വിമത സ്ഥാനാർഥിയാണ് അന്ന മത്സരിച്ചത്. ഇതെല്ലാമുണ്ടായിട്ടും അന്ന 56000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആദ്യം ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നകാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ വികസനമുരടിപ്പിയിരുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം? അവർക്ക് കിട്ടിയ മുന്നുവർഷം പാഴാക്കി കളഞ്ഞതിന് ശേഷമാണ് ഇന്ന് ഈ അഭിപ്രായപ്രകടനം നടത്തുന്നത്. ഉമ്മൻചാണ്ടി ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് എൽഡിഎഫ് ചെയ്തിട്ടുള്ളത്. ആറന്മുള നിയോജക മണ്ഡലത്തിലെ ശിവദാസൻ നായരെന്ന എംഎൽഎ കഷ്ടപ്പാടിലൂടെ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം മാത്രം, സ്വന്തമായി ഒരു പദ്ധതിയുമില്ല. ഞാൻ വ്യക്തിപരമായി ആരെയും വിമർശിക്കുന്ന ആളല്ല. അതുകൊണ്ട് അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. കഴിഞ്ഞ 10 വർഷംകൊണ്ട് 1788 രൂപയുടെ കേന്ദ്രപദ്ധതികൾ എഴ് നിയോജക മണ്ഡലങ്ങളിലെ 1200 വാർഡുകളിലായി എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതുമാത്രമല്ല 178 കോടി രൂപയുടെ ഗ്രാമീണ റോഡുകൾ, രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ, പാസ്പോർട്ട് സേവാ കേന്ദ്രം, അന്തർദേശീയ മത്സരങ്ങൾ നടത്താൻ കഴിയുന്ന ഇൻഡോർ സ്റ്റേഡിയം, കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് നിരവധി റോഡുകൾ, ഒരു ദേശീയപാതയുടെ സാമിപ്യം പോലുമില്ലാതിരുന്ന ഈ ജില്ലയിൽ, പ്രധാനമായും പാർലമെന്റ് മണ്ഡലത്തിന്റെ ഒരറ്റത്തുനിന്ന് ആരംഭിച്ച് മറുഭാഗത്തെത്തുന്ന 116 കിലോമീറ്റർ വരുന്ന ദേശീയ പാത 183എ, ഈ പാതയുടെ പമ്പയിലേക്കുള്ള 28 കിലോമീറ്റർ വരുന്ന എക്സറ്റൻഷൻ എന്നുവെച്ചാൽ പമ്പയിലേക്ക് മാത്രമായി എക്സ്ക്ലൂസീവായൊരു ഹൈവേ വരികയാണ്. ദേശീയപാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ആയിരക്കണക്കിന് കോടി രൂപയാണ് ഈ ദേശീയ പാതക്കായി മാറ്റിവെച്ചിരിക്കുന്നത്. മാത്രമല്ല ദേശീയപാത 183 നെ 50 കോടി രൂപ മുടക്കി ആധുനികവത്കരിച്ചു. അതുപോലെ ആലപ്പുഴ കൊടൈക്കനാൽ ഹൈവേ- ഈ ദേശീയപാതയിലേക്കാണ് വന്നുചേരുന്നത്. പളനി- ശബരിമല ദേശീയ പാത. ഇത്തരത്തിൽ നാല് ദേശീയ പാതയെ മണ്ഡലത്തിലെത്തിക്കാനായി. അതുപോലെ തന്നെ കഴിഞ്ഞ 10 വർഷവും 100 ശതമാനം എംപി ഫണ്ട് വിനിയോഗിക്കാനായി എന്ന സംതൃപ്തിയുണ്ട്. അതുപോലെ ജനങ്ങളെ ബാധക്കുന്ന വിഷയങ്ങളിൽ പാർലമെന്റിൽ ഏറ്റവും കൂടതൽ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് ഞാനാണ്. ശബരിമല വിഷയത്തിൽ മൂന്നുതവണ പാർലമെന്റിൽ വിഷയം അവതരിപ്പിക്കാനും സംസാരിക്കാനും കഴിഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതുമായി ബന്ധപ്പെട്ട വേദികളിൽ തക്ക സമയത്ത് തന്നെ ഉന്നയിക്കാനും ജനങ്ങൾക്ക് വേണ്ടി നിലപാടെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഞാനോർമിക്കുന്നു. ഇത്തവണ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ആദ്യം ഉയർന്നുവന്നിരുന്നില്ല. പിന്നീട് ഹൈക്കമാൻഡ് ഇടപെടലിന് ശേഷമാണ് സിറ്റിങ് എംപിയായ താങ്കളെ സ്ഥാനാർഥിയാക്കിയത്. പാർട്ടിക്കുള്ളിൽ സ്ഥാനാർഥിത്വത്തിനെതിരായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നൊരു ശ്രുതിയുണ്ടല്ലോ? എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഒരുതരത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് വലിയൊരു ജനാധിപത്യ പാർട്ടിയാണ്. സ്ഥാനാർഥിയാകാൻ അർഹതയുള്ള ധാരാളം ആളുകൾ പാർട്ടിയിൽ കാണും. അവർ ചിലപ്പോൾ സീറ്റ് ചോദിക്കുന്നത് ചാനലിൽ കൂടിയായിരിക്കും. ചിലപ്പോൾ സീറ്റ് ആവശ്യപ്പെടുന്നത് പത്രസമ്മേളനത്തിൽ കൂടിയായിരിക്കും. അതൊക്കെ കോൺഗ്രസിന്റെ ഒരു കൾച്ചറാണ്. അതിനെ ഉൾക്കൊള്ളുക. അവരുടെ അർഹതയെ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ടാണ് അവരുടെയൊക്കെ അർഹതയെ ചോദ്യം ചെയ്യാതെ ഞാൻ പ്രതികരിക്കാതെ നിശബ്ദനായിരുന്നത്. ഞാൻ തന്നെയാണ് സ്ഥാനാർഥിയെന്ന് ഹൈക്കമാൻഡ് നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്തു. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നത് ഓർത്തഡോക്സ് സഭാംഗമായവീണാ ജോർജാണ്. ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കുമെന്നാണ് യാക്കോബായ സഭയും പറഞ്ഞിരിക്കുന്നത്. അങ്ങനെ വരുമ്പോൾ സഭാതലത്തിലുള്ള വോട്ടുകളിൽ മാറ്റമുണ്ടാകുമോ? ഞങ്ങളങ്ങനെയുള്ള വിഭാഗീയതയിലോ ജാതി രാഷ്ട്രീയത്തിലോ വിശ്വസിക്കുന്നില്ല. ഞങ്ങൾ ഇവിടുത്തെ എല്ലാ സമുദായങ്ങളുമായും വളരെ നല്ല ബന്ധത്തിലാണ്. ഏറ്റവുമധികം പൊതുസമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഓർത്തഡോക്സ് സഭ. അവരിലെ ബഹുഭൂരിപക്ഷം ആളുകളും കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വരണം എന്ന് ചിന്തിക്കുന്നവരാണ്. ഓർത്തഡോക്സ് സഭ മാത്രമല്ല എല്ലാ മതങ്ങളിലും ഉള്ള പൊതുസമൂഹങ്ങളും ചിന്തിക്കുന്നത് അത്തരത്തിലുള്ള ഭരണമാറ്റത്തിന് വേണ്ടിയാണ്. ആ ഭരണമാറ്റത്തിൽ പത്തനംതിട്ട വേറിട്ട് നിൽക്കുന്ന പ്രശ്നമില്ല. അതുകൊണ്ട് വിഭാഗീയതയുടെ മാർഗത്തിലല്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന മാർഗത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു. ഇത്തവണ യുഡിഎഫിന്റെ വിജയ സാധ്യതകളെ എത്രമാത്രം സ്വാധീനിക്കും? കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടക തുടങ്ങി മൂന്നു സംസ്ഥാനങ്ങളിലെ വിജയ സാധ്യതകളെ സ്വാധീനിക്കുന്ന സ്ഥാനാർഥിത്വമാണ് വയനാട്ടിലേത്. ഇത് കോൺഗ്രസിന് വളരെ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. പി.സി ജോർജ് ഇത്തവണ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പി.സി ജോർജ് യുഡിഎഫ് പ്രവേശനത്തിനും ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണ താങ്കളെ പരാജയപ്പെടുത്താൻ ശ്രമം നടത്തിയതായി പറഞ്ഞുകേട്ടിരുന്നു. നിങ്ങളിരുവരും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടോ? ഒരിക്കലുമില്ല. അദ്ദേഹത്തിന് സ്വന്തമായി ഒരു പാർട്ടിയുണ്ട്. ആ പാർട്ടി യുക്തമായ തീരുമാനങ്ങൾ സമയാ സമയങ്ങളിൽ എടുക്കും. അതിൽ വ്യക്തിപരമായി ഒന്നുമില്ല. ഏത് തീരുമാനങ്ങൾ എടുക്കുന്നതും ആ പാർട്ടിയുടെ കാര്യം. വേറൊരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ മാത്രമേ അതൊക്കെ കാണുന്നുള്ളു. വ്യക്തിപരമായി യാതൊന്നുമില്ല. Content Highlights:No Doubt about Election Victory Say UDF Candidate Anto Antoney


from mathrubhumi.latestnews.rssfeed http://bit.ly/2VMbF7b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages