ഇടത് - വലത് മുന്നണികളിലെ പല നേതാക്കളുമായും ബന്ധമുള്ള ചലച്ചിത്രതാരമാണ് സുരേഷ് ഗോപി. കെ. കരുണാകരൻ കോൺഗ്രസിലേക്ക് ക്ഷണിച്ച് കൊല്ലത്ത് മത്സരിപ്പിക്കാൻ ആഗ്രഹിച്ചത്, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം, എ.കെ ആന്റണിയും മുസ്ലിം ലീഗുമായുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടത്, മുകേഷിന്റെ സ്ഥാനാർഥിത്വം, കോൺഗ്രസിലോ സി.പി.എമ്മിലോ പോകാതെ ബി.ജെ.പിയിലെത്തിയതിന്റെ കാരണം, അങ്ങനെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രം പറയുകയാണ് തൃശൂരിലെ ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി. ഇലക്ഷൻ തിരക്കിനിടയിൽ മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽനിന്ന്. 2006-ൽ പത്മജ (കെ. കരുണാകരന്റെ മകൾ) ചേച്ചിയുടെ മകൾ ഐശ്വര്യയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷം. ഞാൻ ചിന്താമണി കൊലക്കേസിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം. ഫെബ്രുവരി- മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ആണെന്നാണെന്റെ ഓർമ്മ. വൈറ്റ് ഫോർട്ട് ഹോട്ടലിൽവെച്ച് ഐശ്വര്യയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷം. ഞാൻ ഷൂട്ടിങ്ങ് കഴിഞ്ഞ്, കേക്ക് കട്ടിങ്ങും കഴിഞ്ഞ് രാത്രിയാണ് എത്തുന്നത്. അപ്പോൾ പത്മജ ചേച്ചി പറഞ്ഞു. അച്ഛൻ സുരേഷിനെ കാണമെന്ന് പറഞ്ഞ് കാത്തിരിക്കുന്നുണ്ട്. കാണാമെന്ന് ഞാൻ മറുപടിയും നൽകി. ഞാൻ കുഞ്ഞിനെയും അതിഥികളെയും ഒക്കെ കണ്ടു. അവരുടെ കൂടെ കുറച്ചുസമയം ചെലവഴിച്ച ശേഷം ലീഡറെ പോയി കണ്ടു. ലീഡർ ഒരു മുറിയിൽ ഇരിക്കുന്നുണ്ട്. അതേ മുറിയിലാണ് ഞാൻ ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ ഷൂട്ടിങ്ങിന് താമസിച്ചത്. ഈ സമയത്ത് ആർ.എസ്. ബാബു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു വിജയേട്ടന്(പിണറായി വിജയൻ) സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ലീഡറെ കണ്ടിട്ട് വരാമെന്ന് ഞാൻ മറുപടിയും നൽകി. ലീഡറെ കണ്ട് അനുഗ്രഹവും വാങ്ങി. ലീഡർ എപ്പോൾ കണ്ടാലും എന്തായി, തീരുമാനം വല്ലതുമായോ എന്നിങ്ങനെ ചോദിക്കുമായിരുന്നു. ഇല്ല ലീഡറെ ഞാനിങ്ങനെ പോയ്ക്കോട്ടെ, എനിക്ക് എല്ലാവരും വേണമെന്ന് മറുപടിയും നൽകി. നേരെ ഞാൻ മുകളിലോട്ട് പോയി. മൂന്നാമത്തെ നിലയിൽ ലീഡറും അഞ്ചാമത്തെ നിലയിൽ ഒരു മുറിയിൽ വിജയേട്ടനും. അങ്ങനെ ആർ.എസ്. ബാബു കൊണ്ടുപോയിട്ടാണ് വിജയേട്ടനെ എനിക്ക് കണക്ട് ചെയ്യുന്നത്. അപ്പോൾ വിജയേട്ടൻ എന്റെ അടുത്ത് ചോദിച്ചു. ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ട് രണ്ടര മാസമേയുള്ളു, എങ്ങനെയാ കാര്യങ്ങൾ. ഇവരെല്ലാവരും ചോദിക്കുന്നത് ഇങ്ങനെയാണ്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക. അവർക്ക് എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടായിരിക്കും. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ ഒരു മോഹമില്ല. എനിക്കത് ഇഷ്ടമുള്ള കാര്യവുമല്ല. അതുകൊണ്ട്... എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ..? , അതാർക്കാ എന്ന് വിജയേട്ടൻ? ഞാൻ പറഞ്ഞു, അത് എന്റെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ട് സംശയങ്ങൾ അദ്ദേഹം ഉന്നയിച്ചു. ഞാനത് ക്ലിയർ ചെയ്തു. അവിടെ നാല് വിമതൻമാരുണ്ട് ആരിഫിനെ ഇട്ടാൽ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഒന്നും ഉണ്ടാകില്ല. വിജയേട്ടൻ അയാളെ അങ്ങ് തീരുമാനിച്ച് പറഞ്ഞാൽ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിങ്ങ് എന്ന് വിജയേട്ടൻ. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, ആയാൾ വരട്ടെ. അയാളെന്നും ഇങ്ങനെ പാർട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്. ശരി ഞാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ അത് കൊടുക്കുകയാ കേട്ടോ, ജയിപ്പിച്ച് എടുത്തോളണം. ഇക്കാര്യം ആരിഫിനും അറിയാം. ഇതുപോലെ തന്നെ കൊല്ലത്തിന്റെ കാര്യം വന്നപ്പോൾ മുകേഷിന്റെ കാര്യവും ഈ കഴിഞ്ഞ ഇലക്ഷനിൽ സംസാരിച്ചിരുന്നു. എനിക്ക് ഇരവിപുരത്ത് മുകേഷ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ നാടാണ് അത്. അതിന് വേണ്ടി വിജയേട്ടനുമായി ഞാൻ മുട്ടൻ ഗുസ്തി പിടിച്ചതാണ്. അവസാനം എന്റെ അടുത്ത് പറഞ്ഞു. ആളില്ല നമുക്ക് കൊല്ലം ശ്രമിക്കാം എന്ന്. വിജയേട്ടനുമായി ഇത്രയും കാര്യങ്ങൾ സംസാരിച്ചശേഷം എന്നെ രാജ്യസഭയിലെടുത്തു. പിന്നെ ഇവരുമായിട്ടൊന്നുമുള്ള കോൺടാക്ടും പറ്റത്തില്ലല്ലോ. ഇത് ഞാൻ നിഷ്പക്ഷമതിയായി തന്നെ പറഞ്ഞതാണ്. ഇത് തന്നെയാണ് ഞാൻ മോദിജിയോട് 2014-ൽ പറഞ്ഞത്. മാർച്ച് അഞ്ചാം തിയതി. അര മണിക്കൂർ തിരുവനന്തപുരത്ത് നിൽക്കാൻ വേണ്ടി എന്നെ ഫോഴ്സ് ചെയ്യുകയായിരുന്നു. ഞാൻ ഒരുപാട് പറഞ്ഞുനോക്കി. അവസാനം ഞാൻ പറഞ്ഞു ഒ. രാജഗോപാലിനെ പോലെ ഒരു നേതാവിനെ ഞാൻ നോവിക്കില്ല. ഗുരുത്വ ദോഷമായിപ്പോകും അങ്ങേരുടെ കണ്ണൊന്ന് നനഞ്ഞാൽ ഞാൻ തോറ്റുപോകും. അതുകൊണ്ട് എനിക്ക് വേണ്ടാ മോദിജി, ഞാൻ ഇങ്ങനെ നിന്നോളാം എന്നു പറഞ്ഞാണ് അന്ന് ഊരിയത്. എല്ലാവരോടും ഇത് തന്നെയായിരുന്നു എന്റെ സമീപനം. എ.കെ ആന്റണിയോടും ഇത് തന്നെയാണ് പറഞ്ഞത്... ഞാൻ ഇങ്ങനെ പോകും. എ.കെ. ആന്റണിയും ക്ഷണിച്ചിരുന്നോ? 2003-ൽ ഒരു ബൈ ഇലക്ഷൻ ആലുവയിൽ ഉണ്ടായിരുന്നു. എല്ലാ മാസവും രണ്ടു മണിക്കൂർ മീറ്റിങ്ങ് ഉണ്ടാകും. ആദിവാസി മേലയിലെ പ്രശ്നങ്ങളൊക്കെയാണ് ചർച്ചാവിഷയം. അങ്ങനെ ആ സമയത്ത് ആദ്ദേഹം കയറിവന്നു. അല്ല, സുരേഷ് ഇങ്ങനെ പോയാൽ മതിയോ. നമുക്ക് എന്തെങ്കിലും ഒന്ന് തീരുമാനിക്കേണ്ടേ. കൊല്ലം ഇപ്പോഴും നമുക്ക് ആളായില്ല. ഞാൻ താൽപര്യമില്ലന്നെ പറഞ്ഞിട്ടുള്ളു. എന്റെ അച്ഛനമ്മമാരെ സാക്ഷി നിർത്തിയാണ് ഞാൻ ഇത് പറയുന്നത്. ഒരു രാഷ്ട്രീയചരിത്രം എഴുതുകയാണെങ്കിൽ ആർക്കും നിഷേധിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ശിഹാബ് തങ്ങളുപ്പയുമായുള്ള ബന്ധത്തിന്റെ പേരിൽ, അദ്ദേഹത്തിന്റെ അടുത്തുപോയി മുസ്ലീം ലീഗിന്റെ ജൂലൈ പത്തൊൻപതിനുള്ള മീറ്റിങ്ങിൽ കോൺഗ്രസുമായിട്ടു തീർന്നു എന്ന് പറയുന്നൊരു ബന്ധം. തങ്ങളുപ്പാപ്പയുമായി ഒരു രണ്ടര മണിക്കൂർ ചാവക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് സംസാരിച്ചാണ് പരിഹരിച്ചത്. മഴ കാരണം പ്രൊഡ്യൂസറുടെ മകളുടെ കല്യാണം കഴിഞ്ഞ് പ്ലാൻ ചെയ്ത് ഞങ്ങൾ ഓടി ഓടിയാണ് എത്തിയത്. പല സ്ഥലങ്ങളും ക്രൗഡ് ഉള്ളത് കൊണ്ട് സാധിച്ചില്ല. ഗസ്റ്റ് ഹൗസിൽ ഇരുന്ന് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ഒന്നുമുണ്ടാകില്ല എന്ന് വാക്ക് തന്നാണ് എന്നെ അവിടുന്ന് വിടുന്നത്. എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോൺഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയത്. തങ്ങളുപ്പ വളരെ ശക്തമായി നോ എന്ന് പറഞ്ഞു. അദ്ദേഹത്തോട് ഞാൻ മുൻപിൽ പൊന്തി വന്നേക്കാവുന്ന രാഷ്ട്രീയ ഭീഷണിയെക്കുറിച്ച് പറഞ്ഞു. അത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്യുമ്പോൾ എം.എം. ഹസനും കാർത്തികേയൻ ചേട്ടനും കൂടെ എന്നെ തങ്ങളുപ്പ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിരുന്നു. അവര് വിളിച്ചു പറഞ്ഞു എന്തോ മീറ്റിങ്ങ് നടക്കുന്ന കാര്യം. രാത്രി എ.കെ. ആന്റണി സാർ വിളിച്ചു. ഈ സമയം കോട്ടപ്പുറം പാലത്തിന്റെ മുകളിലാണ് ഞാൻ. പുള്ളി എന്നോട് ചോദിച്ച് തങ്ങളെ കണ്ടിരുന്നോ എന്ന്. സാർ ഇതെങ്ങനെ അറിഞ്ഞുവെന്ന് ഞാൻ ചോദിച്ചു. അതൊക്കെ ഞാൻ അറിയും, ഇവിടുത്തെ ഇന്റലിജൻസ് എന്റെ കയ്യിലല്ലേയെന്ന് പുള്ളി ചോദിച്ചു. എന്തായിരുന്നു അറിയിക്കാതെ പോയെതെന്നും ചോദിച്ചു. ഞാൻ പറഞ്ഞു അറിയിച്ചിട്ട് പോകണമെന്ന് തോന്നിയില്ല. എനിക്കിതിന് വേണ്ടി ശ്രമം നടത്തണമെന്ന് തോന്നി, ഞാൻ നടത്തി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ കിടപ്പുണ്ട്. ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല. കോൺഗ്രസ് പാർട്ടിയുടെ അന്തസാണ് സുരേഷ് ഉയർത്തിപ്പിടിച്ചത്. പിന്നീട് ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ എന്റെ കോലം കത്തിച്ചു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സഹായങ്ങളല്ലാതെ ദ്രോഹങ്ങളൊന്നും ഞാൻ ചെയ്തിരുന്നില്ല. പരിഭവം പറഞ്ഞ് ഞാൻ വിളിച്ചവർ പോലും കൈമലർത്തി. അന്ന് മുതൽ എനിക്ക് രാഷ്ട്രീയം വേണമെന്ന് തോന്നിപ്പോയി. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ പശ്ചത്തലം അതാണ്. ലീഡർ 20 വർഷത്തോളം നിരന്തരം ശ്രമിച്ചിട്ടുണ്ട്. അന്നെക്കെ വേണ്ട എനിക്ക് എല്ലാവരും വേണമെന്ന പക്ഷക്കാരനായിരുന്നു ഞാൻ. എന്നിട്ടും എന്ത് കൊണ്ട് ബി.ജെ.പിയെ തിരഞ്ഞെടുത്തു? അതെന്റെ ചോയ്സ് അല്ല. സിനിമ എന്റെ ചോയ്സ് അല്ലേ.. എന്റെ ജീവിതം അല്ലേ.. എനിക്കാ നേതാവ് വരണം. കാരണം നിർഭയ, അന്ന് ഡൽഹി മെട്രോ നിർഭയയുടെ അടക്കത്തിന് ആളുകൾ വരാൻ പാടില്ലെന്ന ഉദ്ദേശ്യത്തോടെ അടച്ചിട്ടു. അതൊന്നും ചെറിയ കാര്യമല്ല. ഭരണഘടന അപകടത്തിലാവുകയല്ലേ.. പത്ത് വർഷത്തെ അധമഭരണം... അതൊന്നും സഹിക്കാൻ പറ്റിയിട്ടില്ല. അതൊക്കെ കാരണങ്ങളാണ്. പിന്നെ ഞാൻ പറഞ്ഞതുപോലെ എന്റെ കോലം കത്തിച്ചത്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തിൽ ഞാൻ നിന്നപ്പോൾ, എന്നെ ദ്രോഹിക്കാൻ തുടങ്ങിയപ്പോൾ, ശിവൻകുട്ടി ചേട്ടനും അവിടത്തെ മാർക്സിസ്റ്റുകാരുമാണ് എന്നെ സംരക്ഷിച്ചത്. പക്ഷേ, അവരാരും എന്നെ പൂർണമായും പ്രൊട്ടക്ട് ചെയ്തില്ല. പ്രൊട്ടക്റ്റ് ചെയ്തത് ബി.ജെ.പിക്കാരാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണം. ബി.ജെ.പി. ലോകം ആരാധിക്കുന്ന പാർട്ടിയായി മാറും. പാർട്ടിക്ക് ന്യൂനതകൾ ഉണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽനിന്ന് പരിഹരിക്കും. പുതിയ യുവത ബി.ജെ.പിയിലേക്ക് വരും. ശുദ്ധീകരണവും നവീകരണവും ഉണ്ടാകും. രാഷ്ട്രവാദമാണ് വലുത്. എനിക്കത് മതി.അതാണ് എനിക്ക് എന്റെ രാജ്യത്തോടുള്ള സ്നേഹം. പട്ടാളത്തെയും പട്ടാളത്തെ നിയന്ത്രിക്കുന്നവരും ദ പാട്രിയാർക്ക് എന്ന സിനിമ കാണണം. ഇതൊന്നും സഹിക്കാൻ പറ്റത്തില്ല. ബി.ജെ.പി. വേണ്ട എന്ന് കേരളം മാത്രം വിചാരിച്ചാൽ, അതിനുവേണ്ടി, മത-ജാതി-വർഗ ക്രോഡീകരണം നടത്തിയാൽ ബി.ജെ.പി ഇല്ലാതാകില്ല. വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല. എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു. സെപ്റ്റംബർ മാസം മുതലുള്ള എന്റെ ഉറക്കം കളഞ്ഞു. പൊറുക്കാൻ പോലും പറ്റത്തില്ല. ആ സംഭവം എന്റെ മോള് മരിച്ചപ്പോൾ എനിക്ക് ഉണ്ടായ ദുഃഖം പോലെയാണ്. അത് ഞങ്ങൾക്ക് വിട്ടേക്ക്...നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങൾ എന്തിനാണ് വെറുതെ നുഴഞ്ഞുകയറുന്നത്. നവോത്ഥാനം ഒക്കെ നിങ്ങളുടെ പാർട്ടി ഓഫീസുകളിൽ നടത്തു എന്ന് പറയാൻ എനിക്കിപ്പോൾ അവകാശമായി. പെണ്ണിനെ ആദ്യം മതിക്കാൻ പഠിക്ക്, പിന്നെ വേണം അവളെ ഉദ്ധരിക്കാൻ. എല്ലാവരുമായും പലപ്പോഴും നല്ല ബന്ധമുണ്ട്. പക്ഷേ, വിജയേട്ടനുമായി ഇനി സാധ്യമല്ല. എല്ലാവരും എന്നെ അവരുടെ കൂടെ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അതെന്റെ കരുത്ത് തന്നെയാണ് തെളിയിക്കുന്നത്. Content Highlights: The Great Indian War 2019, General Election 2019, Suresh Gopi, Thrissur Constituition, Contest
from mathrubhumi.latestnews.rssfeed http://bit.ly/2KRncRA
via
IFTTT
No comments:
Post a Comment