ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ മൂന്ന് നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അസം ഖാന്‍, ബി.ജെ.പി നേതാവ് മനേക ഗാന്ധി, എന്നിവര്‍ക്കാണ് 48 മുതല്‍ 72 മണിക്കൂര്‍ വരെ പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മായാവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിലക്കിനെതിരെ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കാനും നിലവില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും അതേകുറിച്ച് ഇപ്പോള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുുപ്പ് കമ്മീഷന് തന്റെ അധികാരത്തെ കുറിച്ച് അറിയില്ലേ എന്നായിരുന്നു ഇന്നലെ കോടതി ആരാഞ്ഞത്. കമ്മീഷന്‍ നടപടി സ്വീകരിച്ചതോടെ 'കമ്മീഷന്‍ തന്റെ അധികാരം തിരിച്ചറിഞ്ഞുവെന്ന' പരിഹാസവും കോടതി നടത്തി.
പ്രചാരണത്തിന് വിലക്ക് ലഭിച്ചതോടെ യോഗി ആദിത്യനാഥ് ക്ഷേത്രദര്‍ശനത്തിന്റെ് തിരക്കിലാണ്. ചൊവ്വാഴ്ച രാവിലെ ലഖ്‌നൗവിലെ അനുമാന്‍ സേതു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ യോഗി, 25 മിനിറ്റോളം അവിടെ പ്രാര്‍ത്ഥനയില്‍ മുഴുകി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.
from mangalam.com http://bit.ly/2DgLPRP
via IFTTT
No comments:
Post a Comment