മുസ്ലീം സ്ത്രീകള്‍ വീട്ടിലിരുന്ന പ്രാര്‍ത്ഥിച്ചാല്‍ മതി; ശബരിമലയിലും ഇതേ നിലപാടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

മുസ്ലീം സ്ത്രീകള്‍ വീട്ടിലിരുന്ന പ്രാര്‍ത്ഥിച്ചാല്‍ മതി; ശബരിമലയിലും ഇതേ നിലപാടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി

മലപ്പുറം: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം എതിര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സ്ത്രീകള്‍ വീട്ടിലിരുന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ആലിക്കുട്ടി മുസലിയാര്‍. വിശ്വാസ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിനോട് യോജിക്കുന്നില്ല. ശബരിമല പ്രശ്‌നത്തിലും ഇത് തന്നെയാണ് നിലപാടെന്നും ആലിക്കുട്ടി പറഞ്ഞു.

ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം ദമ്പതികളാണ് കോടതിയെ സമീപിച്ചത്. പൂനെയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍, അഹമ്മദ് പീര്‍സാദെ എന്നിവരാണ് ഹര്‍ജിക്കാര്‍. മുസ്ലീം പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും തടഞ്ഞിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. പള്ളിയില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തങ്ങളെ തടഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ മറുപടി.



from mangalam.com http://bit.ly/2VOdm3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages