ഇംഫാല്‍: സ്‌കൂളില്‍ സ്ഥിരം പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കേണ്ടിവന്നത് വലിയ വില. അച്ചടക്ക നടപടിയുടെ പ്രതികാരമായി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തന്നെ കത്തിച്ചുകളഞ്ഞു.
മണിപ്പൂരിലെ കക്ചിംഗ് ജില്ലയിലെ സുഗ്നു ടൗണിലുള്ള സ്‌കൂളിലാണ് സംഭവം. ബുധനാഴ്ചയാണ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കത്തിനശിച്ചത്. അച്ചടക്ക നടപടി സ്വീകരിച്ചത് ഇഷ്ടപ്പെടാത്ത പ്രാദേശിക വിദ്യാര്‍ത്ഥി സംഘടനയാണെന്ന് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ ഫാ.ഡൊമിനിക് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു. അച്ചടക്ക നടപടിക്കെതിരെ ഇവര്‍ രംഗത്തുവരികയും ശിക്ഷാനടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
സ്‌കൂളിലെ 10 മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതില്‍ രണ്ടു മുറികളില്‍ വിദ്യാര്‍ത്ഥികളുടെ രേഖകളും ഫയലുകളും സ്‌കൂള്‍ ഉപകരണങ്ങളുമാണ് സൂക്ഷിച്ചിരുന്നത്.
സ്‌കൂളിനെതിരായ ആക്രമണത്തില്‍ അപലപിച്ച് മന്ത്രിയും നാഷണല്‍9 പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ലെത്പൗ ഹൗകിപ് രംഗത്തെത്തി. 'തീവ്രവാദികളുടെ നടപട' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ സ്‌കൂള്‍ കത്തിക്കുക എന്നത് അങ്ങേയറ്റം അപലപനീയമാണ്. സ്‌കൂള്‍ പുനരുദ്ധരിക്കുന്നതിന് എല്ലാ സഹായവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവര്‍ഷം നഷ്ടപ്പെടില്ലെന്നും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Manipur: St. Joseph’s Higher Secondary School, in Kakching's Sugnu was burnt down on 25 Apr after the school admn had taken disciplinary action against some students. Principal says, "We suspect it could be by local student orgs.They didn't like the action against students"(26.4) pic.twitter.com/xUqDKlohO8— ANI (@ANI) April 27, 2019
from mangalam.com http://bit.ly/2UXu3h8
via IFTTT
No comments:
Post a Comment