കൂട്ടുകാരുടെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും അതിരുവിട്ടപ്പോള്‍ ഈ പെണ്‍കുട്ടി മാറിയ സ്‌കൂളുകള്‍ക്ക് കൈയ്യും കണക്കുമില്ല, ഇപ്പോള്‍ അവള്‍ പ്രശസ്ത മോഡല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കൂട്ടുകാരുടെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും അതിരുവിട്ടപ്പോള്‍ ഈ പെണ്‍കുട്ടി മാറിയ സ്‌കൂളുകള്‍ക്ക് കൈയ്യും കണക്കുമില്ല, ഇപ്പോള്‍ അവള്‍ പ്രശസ്ത മോഡല്‍

ലിീാ ലോകം അറിയുന്ന പ്രശസ്ത മോഡലുകളില്‍ ഒരാളാണ് വിന്നി ഹാര്‍ലോ. എന്നാല്‍ ഇന്നത്തെ ജീവിതത്തിലേക്കെത്താന്‍ വിന്നി നിരവധി കഷ്ടതകളും പരിഹാസവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നു. ജമൈക്കന്‍ വംശജരായിരുന്നെങ്കിലും വിന്നിയുടെ മാതാപിതാക്കള്‍ കാനഡയിലായിരുന്നു താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ത്തന്നെ പിതാവിനെ നഷ്ടപ്പെട്ട വിന്നിയെയും സഹോദരിമാരെയും കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്. നാലുവയസ്സു വരെ സാധാരണ ജീവിതമായിരുന്നു വിന്നിയുടേത്. എന്നാല്‍, നാലുവയസ്സുള്ളപ്പോള്‍ അവളുടെ തൊലിയില്‍ ചില വ്യതിയാനങ്ങള്‍ കണ്ടെത്തി.

'വിറ്റിലിഗോ' എന്ന രോഗമാണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി. തൊലിക്ക് നിറഭേദം സംഭവിക്കുന്ന അവസ്ഥയാണ് 'വിറ്റിലിഗോ' അഥവാ 'വെള്ളപ്പാണ്ട്'. എന്നാല്‍ ആ പ്രായത്തില്‍ വിന്നിക്ക് തന്റെ രോഗത്തെ കുറിച്ച് ബോധ്യമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഒരു വിചിത്രജീവിയെ എന്ന പോലെയാണ് വിന്നിയെ കണ്ടത്. അവര്‍ അവളെ 'പശു' എന്നും 'സീബ്ര' എന്നും മറ്റും വിളിച്ച് പരിഹസിച്ചു. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന അവസ്ഥയില്‍ വരെ വിന്നി എത്തി. താനും ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും തന്റെ കഴിവുകളെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയില്ലെന്നും വളര്‍ന്നതോടെ വിന്നി തിരിച്ചറിഞ്ഞു.

ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ ജീവിതത്തെ നേരിടാന്‍ വിന്നി തീരുമാനിച്ചു. അത് അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അവള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി തന്റെ പുതിയ ജീവിതം ആരംഭിച്ചു. വിന്നിയുടെ ഈ കഴിവ് ടൈറ ബാങ്ക് കാണാനിടയായി. അവര്‍ 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു, വിന്നിയും ഒരു മത്സരാര്‍ഥിയായി. ആ ഷോയില്‍ പങ്കെടുത്ത ഏക കാനഡക്കാരിയും വിന്നിയായിരുന്നു. ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു.

എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട 'കം ബാക്ക്' എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഷോയില്‍ വിജയി ആകാന്‍ സാധിച്ചില്ലെങ്കിലും വിന്നിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. പല പ്രമുഖ കമ്പനികളുടെയും മോഡലാകാന്‍ വിന്നിക്ക് അവസരം ലഭിച്ചു. 'സ്പ്രൈറ്റ്', 'ഡീസല്‍' തുടങ്ങിയ പ്രമുഖ ഉത്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറായി വിന്നി മാറി. 2015-ലെ 'റോള്‍ മോഡല്‍ അവാര്‍ഡ്' വിന്നിക്കായിരുന്നു. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിവിധ മ്യൂസിക് ആല്‍ബങ്ങളില്‍ വിന്നി അഭിനയിച്ചു.

2017-ല്‍ 'എഡിറ്റേഴ്സ് അവാര്‍ഡ്' വിന്നിയെ തേടിയെത്തി. 2016-ലും 2017-ലും 'ടീന്‍ ചോയ്സ് അവാര്‍ഡി'ന് വിന്നി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇന്ന് 'വിറ്റിലിഗോ'യെക്കുറിച്ച് വിന്നി ബോധവത്കരണം നടത്തുന്നു. കൂടാതെ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് വിന്നി. വിറ്റിലിഗോ ബാധിച്ച് നിരാശയില്‍ കഴിയുന്ന അനേകര്‍ക്ക് വിന്നിയും അവളുടെ വാക്കുകളും പ്രചോദനം പകരുന്നു. അവളുടെ യു ട്യൂബ് വിഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലോകം നല്‍കിയത്. ''എല്ലാവരും നിങ്ങളെ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. കുഴപ്പമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം. എങ്കില്‍ നിങ്ങള്‍ വിജയിക്കും.''- വിന്നി ഹാര്‍ലോ പറയുന്നു.



from mangalam.com http://bit.ly/2GJjQea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages