കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പ്രിയങ്ക ഇനി ശിവസേനയുടെ 'ഉപനേതാ' ; പത്തു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് നല്‍കിയത് അവഗണനയും അപമാനവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പ്രിയങ്ക ഇനി ശിവസേനയുടെ 'ഉപനേതാ' ; പത്തു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് നല്‍കിയത് അവഗണനയും അപമാനവും

മുംബൈ: ഒരാഴ്ച മുമ്പ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച വക്താവ് പ്രിയങ്കാ ചതുര്‍വേദി ഇനി ശിവസേനയുടെ 'ഉപനേതാ'. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയായിരുന്നു പ്രിയങ്ക ശിവസേനയിലേക്ക് കൂടുമാറിയത്. ഏപ്രില്‍ 19 ന് മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറേയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രിയങ്ക ശിവസേനയിലേക്ക് ചേര്‍ന്നത്.

അനേകം മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മകന്‍ ആദിത്യ താക്കറേ പ്രിയങ്കയ്ക്ക് ബൊക്കെ നല്‍കുകയും പാര്‍ട്ടിയുടെ അടയാളമായ ശിവബന്ധന്‍ നടത്തുകയും ചെയ്തു. തന്നോട് മോശമായി പെരുമാറിയ നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നു എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. പത്തു വര്‍ഷം സ്വര്‍ത്ഥതയില്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തനിക്ക് ഒന്നും തിരിച്ചു കിട്ടിയില്ലെന്നും പകരം അവഗണനയാണ് കിട്ടിയതെന്നും പറഞ്ഞു. അതേസമയം മഥുര ലോക്‌സഭാ സീറ്റിന്റെ പേരിലാണ് പ്രിയങ്ക പാര്‍ട്ടി വിട്ടത്.

ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അവസാനം വരെ പ്രിയങ്ക വിശ്വസിച്ചു. ഇക്കാര്യത്തില്‍ തനിക്ക് നിരാശ ഉണ്ടെങ്കിലൂം താന്‍ പാര്‍ട്ടി വിടാന്‍ കാരണം തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടി നില നിര്‍ത്തിയതിലുള്ള പ്രതിഷേധം തന്നെയാണെന്ന് ഇവര്‍ പറയുന്നു. പുതിയ പദവിയില്‍ രാഷ്ട്രീയത്തില്‍ സ്ത്രീ ശക്തീകരണവും അതിന് സഹായിക്കലുമാണ് തന്റെ പ്രധാന ലക്ഷ്യമെന്നു പ്രിയങ്ക പറയുന്നു. ജനിച്ചു വളര്‍ന്ന മുംബൈയാണ് തന്റെ ജന്മഭൂമിയെന്നും അതു തന്നെയാണ് കര്‍മ്മഭൂമിയെന്നും പറഞ്ഞ പ്രിയങ്ക 53 വയസ്സുള്ള ശിവസേന മുംബൈയിലും മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഗര്‍ജ്ജിക്കട്ടെ എന്നും പറഞ്ഞു.



from mangalam.com http://bit.ly/2GBzKaG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages