ഹരിയാനയില്‍ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ച് എഎപി; ഡല്‍ഹിയില്‍ ഒരു സീറ്റില്‍ തര്‍ക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ഹരിയാനയില്‍ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ച് എഎപി; ഡല്‍ഹിയില്‍ ഒരു സീറ്റില്‍ തര്‍ക്കം

ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും പ്രതിപക്ഷ സഖ്യത്തിന് വീണ്ടും സാധ്യത തെളിയുന്നു.ഹരിയാനയിൽ കോൺഗ്രസ് മുന്നോട്ടുവച്ച സീറ്റ് വിഭജന ഫോർമുല സ്വീകരിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു. ഹരിയാനയിൽ 7:2:1 എന്ന അനുപാതത്തിൽ സീറ്റുകൾ വിഭജിക്കാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം തങ്ങൾ സ്വീകരിക്കുന്നതായി എഎപി ഡൽഹി കൺവീനർ ഗോപാൽ റായി വെള്ളിയാഴ്ച വ്യക്തമാക്കി. ഡൽഹിയിലെ സീറ്റുകളുടെ കാര്യത്തിൽക്കൂടി തീരുമാനമായാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്.എന്നാൽ കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജെജെപി നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിർപ്പ് എഎപിക്ക് ഹരിയാനയിൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഡൽഹിയിൽ ആദ്യ ഘട്ടത്തിൽ മൂന്നു സീറ്റ് വീതം കോൺഗ്രസും എഎപിയും മത്സരിക്കുക. ഒരു സീറ്റിൽ പൊതുസ്വതന്ത്രൻ എന്നതായിരുന്നു കോൺഗ്രസ് ഫോർമുല. അത് എഎപി അംഗീകരിച്ചില്ല. അവർ അഞ്ച് സീറ്റിൽ തങ്ങളും രണ്ട് സീറ്റ് കോൺഗ്രസിന് എന്ന വാഗ്ദാനം മുന്നോട്ടുവച്ചു. അതാണ് ഇപ്പോൾ 4:3 എന്നതിലേക്ക് എത്തിയത് ഹരിയാനയിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനും രണ്ടു സീറ്റുകൾ ജനനായക് ജനത പാർട്ടി (ജെജെപി)ക്കും ഒരു സീറ്റ് എഎപിക്കും ലഭിക്കുന്ന വിധത്തിലാണ് ഫോർമുല. സീറ്റുകളുടെ കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ചകൾ നടന്നതായും കോൺഗ്രസിന്റെ നിർദേശം തങ്ങൾ അംഗീകരിച്ചതായും അറിയിച്ചിട്ടുണ്ടെന്നും ഗോപാൽ റായി പറഞ്ഞു. ഡൽഹി കാര്യത്തിലും കോൺഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. അതിനായി ഡൽഹിയിലെ ഏഴിൽ മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്താൻ കോൺഗ്രസിന് ഒരുതവണകൂടി അവസരം നൽകുന്നതിനാണ് നാമനിർദേശ പത്രിക നൽകുന്നത് നീട്ടിയത്. അതിഷി (കിഴക്കൻ ഡൽഹി), പങ്കജ് ഗുപ്ത (ചാന്ദ്നി ചൗക്ക്), ഗുഗൻ സിങ് (വടക്കുപടിഞ്ഞാറൻ ഡൽഹി) എന്നിവർ ശനിയാഴ്ച പത്രിക സമർപ്പിക്കുമെന്നാണ് മുൻപ് പ്രഖ്യാപിച്ചത്. എന്നാൽ, ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. സഖ്യമുണ്ടായില്ലെങ്കിൽ രാഘവ് ഛദ്ദ (തെക്കൻ ഡൽഹി), ദിലീപ് പാണ്ഡെ (വടക്കുകിഴക്കൻ ഡൽഹി), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി) എന്നിവർക്കൊപ്പം തിങ്കളാഴ്ച ഇവരും പത്രിക നൽകും. ഡൽഹിയിൽ 5:2 എന്ന അനുപാതത്തിൽ സീറ്റുവിഭജനത്തിനു സമ്മതിച്ചാൽ ചണ്ഡീഗഢിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തില്ലെന്നും പകരം പിന്തുണ നൽകുമെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതുപ്രകാരം ഡൽഹിയിൽ രണ്ടു സീറ്റുമാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. അതിനാൽ, ഈ നിർദേശം പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 4:3 അനുപാതം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. അതായത്, മൂന്നു സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഡൽഹി, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ എഎപിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കുന്നതിനുള്ള ചർച്ചകൾ ഏതാനും മാസങ്ങളായി നടന്നുവരികയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കുമെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ മാത്രമേ സഖ്യത്തിന് തയ്യാറുള്ളൂ എന്ന നിലപാടിലായിരുന്നു ആദ്യം കോൺഗ്രസ്.ചണ്ഡിഗഢിൽ സ്ഥാനാർഥിയെ നിർത്തില്ലെന്നും എഎപി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ എഎപി-കോൺഗ്രസ് സഖ്യമില്ലെങ്കിൽ ഏഴിടത്തും ബിജെപി ജയിക്കുമെന്നാണ് പല സർവെ ഫലങ്ങളും സൂചിപ്പിക്കുന്നത്. Content Highlights:Congress- AAP tie-up in Haryana, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VVgbk3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages