ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാരെ സ്‌പൈസസ് ജെറ്റ് ജോലിക്കെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാരെ സ്‌പൈസസ് ജെറ്റ് ജോലിക്കെടുത്തു

മുംബൈ: താൽക്കാലികമായി പ്രവർത്തനം നിർത്തിയ ജെറ്റ് എയർവെയ്സിലെ 100 പൈലറ്റുമാർ ഉൾപ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈസസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. ഉടനെതന്നെ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താനാണ് സ്പൈസസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ൽകൂടുതൽ വിമാനങ്ങൾ പുതിയതായി സർവീസിന് ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 22 ബോയിങ് 737 ഫ്ളൈറ്റുകളാണ്. 100 പൈലറ്റുമാർ, 200 ക്യാബിൻ ക്രൂ എന്നിവർക്കുപുറമെ, ടെക്നിക്കൽ, എയർപോർട്ട് ജീവനക്കാരായി 200 പേരെയുമാണ് നിയമിച്ചിട്ടുള്ളത്. മൂംബൈ-ഡൽഹി കേന്ദ്രീകരിച്ച് 24 പുതിയ സർവീസുകൾ സ്പൈസസ് ജെറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു തുടങ്ങിയ സർവീസുകൾ മെയ് മാസം അവസാനത്തോടെ തുടങ്ങുമെന്നും സ്പൈസസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed http://bit.ly/2UqWKOh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages