ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായി ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതിയിൽ അടിയന്തര സിറ്റിങ്. തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിൽ സിറ്റിങ് നടത്തിയത്. സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിൻറെഅടിയന്തരസിറ്റിങ്. സുപ്രീം കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ ആരോപണം ഉന്നയിച്ച സ്ത്രീയെഒരു വർഷം മുൻപ് പിരിച്ചുവിട്ടിരുന്നു. ഈ കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തനിക്കെതിരായി ഉയർന്ന ആരോപണം വിശദീകരിക്കുന്നതിനാണ് അടിയന്തിര സിറ്റിങ് നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ വ്യക്തമാക്കി. എല്ലാ ജീവനക്കാരോടും ബഹുമാനത്തോടു മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയായ ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇവർക്കെതിരെ രണ്ടു കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇവർക്കെതിരെ വീണ്ടും കേസുകൾ വന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. കഴിഞ്ഞ 20 വർഷമായി താൻ നിസ്വാർഥ സേവനം നടത്തുകയാണ്. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മാത്രമാണ്.ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്.ഇത്തരം ആരോപണങ്ങൾ ഉയർന്നാൽ ഒരു കേസും തീർപ്പാക്കാൻ ജഡ്ജിമാർ തയ്യാറാകില്ല.എത്ര വലിയ ആരോപണം ഉയർന്നാലും താൻ ഈ സ്ഥാനത്ത് തുടരും. രാജ്യത്തെ നീതിന്യായ സംവിധാനം വലിയ ഭീഷണിയാണ് നേരിടുന്നത്.അടുത്ത ആഴ്ച നിർണായകമായ കേസുകൾ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് തനിക്കെതിരായ ഈ ആരോപണം. പണം നൽകി തന്നെ ആർക്കും സ്വാധീനിക്കാനാവില്ല. ആരോപണം സംബന്ധിച്ച് താൻ ഉൾപ്പെടാത്ത ബെഞ്ച് പരിശോധിക്കണമെന്നുംചീഫ് ജസ്റ്റിസ് കോടതി മുമ്പാകെ ആവശ്യപ്പെട്ടു. കാരവൻ, സ്ക്രോൾ, വയർ,ലീഫ്ലെറ്റ് എന്നീ ഓൺലൈൻ പോർട്ടലുകളിലാണ് തനിക്കെതിരായി വാർത്ത വന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടു കൂടി വാർത്തകൾ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. three Judge Bench to have a special siting Today at 10.30am to deal with a matter of great public importance touching upon the independence of judiciary. pic.twitter.com/yqYFsoWcxn — Live Law (@LiveLawIndia) April 20, 2019 Content Highlights:A three Judge Bench to have a special siting supreme court
from mathrubhumi.latestnews.rssfeed http://bit.ly/2ZnHzJt
via
IFTTT
No comments:
Post a Comment