ന്യൂഡൽഹി: ജുഡീഷ്യറി കടുത്ത ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച രഞ്ജൻ ഗൊഗോയി അതിന് മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടർന്ന് അടിയന്തരമായി വിളിച്ച് ചേർത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറൽ സഞ്ജീവ് സുധാകർ പറഞ്ഞു. ഒരു സംശയവുമില്ല. ഒരുതരത്തിലും വിശ്വാസയോഗ്യമല്ലാത്ത ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൊഗോയിക്കെതിരെ സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് മുൻ ജീവനക്കാരിയുടെ കത്ത് ലഭിച്ചെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ആരോപണം തീർത്തും കള്ളവും നിന്ദ്യവുമാണ്. ഇതിനോട് പ്രതികരിച്ച് തനിക്ക് അത്ര തരം താഴാൻ വയ്യ. തനിക്കെതിരെ വലിയ ഗൂഡലാലോചനയാണ് നടക്കുന്നത്. എല്ലാ ജീവനക്കാരോടും നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിട്ടുള്ളത്. പരാതിക്കാരിയായ സ്ത്രീയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സുപ്രീംകോടതിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് പരാതിക്കാരി അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ഭർത്താവിനെതിരെയും കേസുകളുണ്ട്. തുടങ്ങിയ കാര്യങ്ങൾ സിറ്റിങ് ചേർന്ന മൂന്നംഗ ബെഞ്ചിൽ രഞ്ജൻ ഗൊഗോയ് വിശദീകരിച്ചു. പണം നൽകി തന്നെ ആർക്കും സ്വാധീനിക്കാനാവില്ല. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മാത്രമാണ്. കഴിഞ്ഞ 20 വർഷമായി താൻ നിസ്വാർഥ സേവനം നടത്തുകയാണ്. ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും അദ്ദേഹം വ്യക്താക്കി. Content Highlights:Sexual Harasment Allegations against Chief Justice Response
from mathrubhumi.latestnews.rssfeed http://bit.ly/2vePD1u
via
IFTTT
No comments:
Post a Comment