ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് കേസുകളിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീ എങ്ങനെയാണ് സുപ്രീം കോടതിയിൽ സർവ്വീസിൽ പ്രവേശിച്ചതെന്നപ്രസകതമായ ചോദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞജൻ ഗോഗോയ് ചോദിച്ചത്. കാരവാൻ, വയർ, സ്ക്രോൾ തുടങ്ങിയ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് ലൈംഗിക മുതലെടുപ്പ് നടത്തിയെന്ന വാർത്ത വന്നതിനെ തുടർന്നായിരുന്നു അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ലൈഗിക മുതലെടുപ്പ്നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമുള്ള മുൻ സുപ്രീം കോടതി ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്നായിരുന്നു സുപ്രീം കോടതി അടിയന്തിര സിറ്റിങ് ചേർന്നത്. ഇത് പരാതി ഉന്നയിച്ച ജൂനിയർ അസിസ്റ്റന്റ് ആയ സ്ത്രീ മാത്രം കെട്ടിച്ചമച്ച ഗൂഢാലോചനയല്ലെന്നും വലിയൊരു ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തന രഹിതമാക്കാനുള്ള ഗൂഢ പദ്ധതിയാണ് അതിന് പിന്നിലെന്നുമായിരുന്നു അടിയന്തിര സിറ്റിങ്ങിനിടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞത്. ഈ അപവാദങ്ങൾ നിഷേധിച്ച് തരംതാഴാനില്ലെന്നും അടുത്ത ആഴ്ച നിർണ്ണായക കേസുകൾ പരിഗണിക്കാനിരിക്കെ വന്ന ആരോപണത്തിനു പിന്നിൽ വൻ ശക്തികളാണെന്നും നീതിന്യായ വ്യവസ്ഥ വലിയ ഭീഷണിയിലാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. അടുത്തയാഴ്ച പരിഗണിക്കാനിരിക്കുന്ന രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാവുന്ന കേസുകൾ ഏതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടില്ല. എന്നിരുന്നാലും ഈ കേസുകൾ പരിഗണിക്കാനിരിക്കെ രാജ്യത്തെ പരമോന്നത നീതിപീഠത്തെ വരെ നിഷ്ക്രിയമാക്കാനുള്ള തന്ത്രമാണിതിനു പിന്നിലെന്ന സൂചന നൽകുന്ന പ്രതികരണമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആ കേസുകളിൽ പ്രധാനമാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള കോടതി അലക്ഷ്യ ഹർജിയും നരേന്ദ്രമോദിയുടെ ജീവ ചരിത്രം ആധാരമാക്കിയുള്ള സിനിമയുടെ റിലീസ് നീട്ടി വെക്കണോ വേണ്ടയോ എന്നുള്ള ഹർജിയും ഈ ഹർജികളെല്ലാം നിലനിൽക്കെ ചീഫ് ജസ്റ്റിസിനെ സമ്മർദ്ദത്തിലാക്കാൻ വേണ്ടി മനഃപൂർവ്വം കെട്ടിപ്പൊക്കിയ ഗൂഢാലോചനയാണിതെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. ചീഫ് ജസ്റ്റിസെന്ന നിലയിൽ ചില കാര്യങ്ങൾ എനിക്ക് പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ഹിയറിങ് ആരംഭിച്ചതു തന്നെ. ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ ഇത് അവിശ്വസനീയം അത് നിഷേധിച്ചു തന്റെ നിലവാരം താഴാൻ വയ്യ എല്ലാ ജീവനക്കാരേയും മാന്യമായും ന്യായമായുമാണ് ഇവിടെ പരിചരിക്കുന്നത്.ഈ ജീവനക്കാരി ഒന്നരമാസത്തോളം ഇവിടെയുണ്ടായിരുന്നു. ആരോപണങ്ങൾ വന്നു. ഈ ആരോപണങ്ങൾക്ക് മറുപടി തരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. പരാതി ഉന്നയിച്ച സ്ത്രീക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ക്രമിനൽ കേസ് നിലനിൽക്കെ അവരെങ്ങനെയാണ് സു്പ്രീം കോടതി സർവ്വീസിൽ പ്രവേശിക്കുന്നത്. എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെതയ്തിട്ടുമുണ്ട്. ഭർത്താവിനെതിരേയും രണ്ട് കേസുകളുണ്ട്. 20 വർഷത്തെ നിസ്വാർഥ സേവനത്തിന് ശേഷവും തന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്6.80 ലക്ഷം രൂപ മാത്രമാണ്. ഇതാണ്എന്റെ ആകെയുള്ള സമ്പാദ്യം. ഒരു ജഡ്ജിയായി പ്രവർത്തനമാരംഭിച്ചപ്പോൾഎനിക്ക് പ്രതീക്ഷകൾ ഏറെയയായിരുന്നു. റിട്ടയർമെന്റ് എത്തിനിൽക്കെ ആറ് ലക്ഷം മാത്രമാണ് എന്റെസമ്പാദ്യം. ഇത് പരാതി ഉന്നയിച്ച ജൂനിയർ അസിസ്റ്റന്റ് ആയ സ്ത്രീ മാത്രം കെട്ടിച്ചമച്ച ഗൂഢാലോചനയല്ല, വലിയൊരു ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തന രഹിതമാക്കാനുള്ള ഗൂഢ പദ്ധതിയാണ് അതിന് പിന്നിൽ നീതിന്യായ വ്യവസ്ഥ വലിയ ഭീഷണിയിലാണ്. ജഡ്ജിമാർ ഇത്തരം സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടതെങ്കിൽ നല്ല നമനുഷ്യർ ഒരിക്കലും ഈ ഓഫീസിലുണ്ടാവില്ല. രാജ്യത്തെ പൗരൻമാരും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും വലിയ ഭീഷണിയിലാണ്. പക്ഷെ ഇതെല്ലമാണെങ്കിലും ഞാൻ എന്റെ പ്രവർത്തനം തുടരും. ഈ വിഷയം മുതിർന്ന ജഡ്ജിമാർ കൈകാര്യം ചെയ്യും. അടുത്ത ആഴ്ച നിർണ്ണായക കേസുകൾ പരിഗണിക്കാനിരിക്കെ വന്ന ആരോപണത്തിനു പിന്നിൽ വൻ ശക്തികൾ. സൽപ്പേര് മാത്രമാണ് ജഡ്ജിമാരുടെ മൂലധനം. അതും നഷ്ടമാക്കുകയാണ്. ഇങ്ങനെയാണെങ്കിൽ ആരു വരും ജഡ്ജിയാകാൻഎന്നും ചീഫ് ജസ്റ്റിസ് വികാരാധീനനായി ചോദിച്ചു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാൻ ആണ് ശ്രമം, ഇത് ആസൂത്രിത നീക്കമെന്നും ബ്ലാക് മെയിൽ ചെയ്യാനുള്ള ശ്രമമെന്നുമാണ് സോളിസിറ്റർ ജനറൽ പറഞ്ഞത്. content highlights:Chief Justice Of India Ranjan Gogois reaction on sexual harassment case
from mathrubhumi.latestnews.rssfeed http://bit.ly/2vdXood
via
IFTTT
No comments:
Post a Comment