ന്യൂഡൽഹി: ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോൾ മറ്റ് സൈറ്റുകളിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടി വർധിച്ചു. നിരോധനം നിലവിൽവന്നപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു. എന്നാൽ, ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാർട്ടി വെബ് സൈറ്റുകളിൽനിന്നാണ് വ്യാപകമായി ഡൗൺലോഡ് ചെയ്യുന്നത്. ഡൗൺലോഡ് ചെയ്യുന്നവരിൽ ഇന്ത്യക്കാരാണ് മുന്നിൽ. നിരോധനത്തിനുശേഷം ഗൂഗിൾ സെർച്ച് ട്രൻഡിങിൽ ടിക് ടോക് ഡൗൺലോഡ് ഏറെ മുന്നിലെത്തി. 2018ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽനിന്നാണ്. ഇന്ത്യയിൽ പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും ടിക് ടോക് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സാംസ്കാരിക മ്യൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാർക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണ് ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടത്.
from mathrubhumi.latestnews.rssfeed http://bit.ly/2Uwpg0Y
via
IFTTT
No comments:
Post a Comment