പറഞ്ഞത് കള്ളം; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പറഞ്ഞത് കള്ളം; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മൂന്നുദിവസംമാത്രം ശേഷിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരേ ഇടതു വലത് മുന്നണികൾ. ശബരിമല വിഷയത്തിലുൾപ്പെെട പ്രധാനമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയപ്പോൾ, മോദിയുടേത് മുതലക്കണ്ണീരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദൈവനാമം പറയുന്നവർക്കെതിരേ കേരളത്തിൽ കള്ളക്കേസെടുക്കുന്നെന്നും ലാത്തിച്ചാർജ് നടത്തുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. എന്നാൽ, ദൈവനാമം ഉച്ചരിച്ചതിന് കേരളത്തിലെടുത്ത ഏതെങ്കിലും ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാൻ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചു. പ്രളയസഹായം നിഷേധിച്ച പ്രധാനമന്ത്രിക്ക് കേരളത്തോട് പകപോക്കൽ മനഃസ്ഥിതിയാണ്. പ്രധാനമന്ത്രി പദവിക്കുനിരക്കാത്ത അസത്യപ്രചരണം നടത്തുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇവിടെ ദൈവനാമം പറഞ്ഞതിന് ഒരു കേസും എടുത്തിട്ടില്ല. അക്രമത്തിനാണ് കേെസടുത്തത്. കേരളീയർക്കാകെ ഇത് അറിയാമെന്നിരിക്കെ അസത്യം പറയുന്ന പ്രധാനമന്ത്രിയെക്കുറിച്ച് അവരുടെ മനസ്സിൽ എന്ത് ചിത്രമാണ് ഉണ്ടാകുക? ശബരിമലയിൽപ്പോലും അക്രമംനടത്തി വർഗീയ, രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ശ്രമം നടക്കാതെപോയി. അത് നടന്നുവെന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്-പിണറായി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രി റഫാലിൽ കരിനിഴലിലായ ആളാണോ എന്നെ ആക്ഷേപിക്കുന്നത്? റഫാൽകേസിൽ കരിനിഴലിലായ പ്രധാനമന്ത്രി, ലാവലിൻ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ എന്നെ പ്രതിസ്ഥാനത്ത് നിർത്താൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. റഫാൽകേസ് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലാണ്. ഈ പ്രധാനമന്ത്രിയാണ് കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ ആക്ഷേപിക്കുന്നത്. അഴിമതി ആരോപിക്കുന്നത് സ്വന്തം അനുഭവംവെച്ചാകാം കേരളത്തിലെ മന്ത്രിമാർ അഴിമതിക്കാരാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബി.ജെ.പിയിലെ അനുഭവംവെച്ചാകാം. ഇവിടെ ആർക്കെതിരേയും അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് കിട്ടിയത് പ്രധാനമന്ത്രി അറിഞ്ഞില്ലെന്നുണ്ടോ? പ്രളയം: വസ്തുതതകൾ കേന്ദ്രത്തിന്റെ പക്കലില്ലേ? പ്രളയം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള വസ്തുതകൾ കേന്ദ്രത്തിന്റെ പക്കലുണ്ട്. അതറിയാത്ത ആളല്ല പ്രധാനമന്ത്രി. എന്നിട്ടും അത് സംസ്ഥാനസർക്കാരിന്റെ വീഴ്ചയാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. പ്രളയം നേരിടാൻ നാമമാത്രമായ സഹായമാണ് കേരളത്തിന് നൽകിയത്. ഗുജറാത്തിൽവരെ വിദേശസഹായം സ്വീകരിച്ച അതേവ്യക്തി കേരളത്തിന് വിദേശസഹായം നിഷേധിച്ചു. ജനങ്ങളിതിനെ പകപോക്കലായേ കാണൂ. എവിടെനിന്ന് കിട്ടി ഈ രക്തസാക്ഷികളെ? നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ യോഗത്തിൽ പറഞ്ഞത്. എന്നാൽ, കേരളത്തിലെ വിവിധ രാഷ്ട്രീയസംഘട്ടനങ്ങളിൽ മൂന്നുവർഷത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നൂറിന്റെ അഞ്ചിലൊന്നുപോലുമില്ല. എവിടെനിന്ന് കിട്ടി പ്രധാനമന്ത്രിക്ക് ഈ നൂറുകണക്കിന് രക്തസാക്ഷികളെ? സെൻകുമാറിനെ ഒപ്പമിരുത്തിയത് ഇരട്ടത്താപ്പ് നമ്പിനാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പുകഴ്ത്തിയത് അദ്ദേഹത്തെക്കുറിച്ച് അധിക്ഷേപം ചൊരിഞ്ഞ മുൻ ഡി.ജി.പി സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ്. നമ്പിനാരായണൻ നൽകിയ കേസിൽ സെൻകുമാറും ഉൾപ്പെട്ടിട്ടുണ്ട്. ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്. ശബരിമല വിധി വന്നപ്പോൾ മോദി എവിടെയായിരുന്നു?-ചെന്നിത്തല വീണ്ടും അധികാരത്തിൽവന്നാൽ ശബരിമല വിഷയത്തിൽ കോടതിമുതൽ പാർലമെന്റുവരെ പോരാടുമെന്ന് പറയുന്ന മോദി, സുപ്രീംകോടതിവിധി വന്നപ്പോൾ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആചാരസംരക്ഷണത്തിന് നിയമനിർമാണം നടത്താമായിരുന്നു. അല്ലെങ്കിൽ ഓർഡിനൻസ് പുറപ്പെടുവിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ, സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജിപോലും നൽകാതെ ഭക്തരുടെ വികാരം ഇളക്കിവിട്ട് വോട്ടുതട്ടാൻ ശ്രമിക്കുകയാണ് മോദി. വർഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി. ശ്രമിച്ചത്. സി.പി.എമ്മും സർക്കാരും അതിന് വേദിയൊരുക്കി. രാഹുൽഗാന്ധി എന്തുകൊണ്ട് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനുപിന്നിലും വർഗീയതയാണ്. വയനാട്ടിലെ മാത്രമല്ല തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ജനങ്ങളെ മോദി അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് ഗുജറാത്തല്ല ഭക്തജനങ്ങളെ കബളിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. അക്രമം നടത്തിയവർക്കെതിരേയാണ് കേസെടുത്തത്. പശുവിന്റെ പേരിലും ബീഫ് കഴിച്ചതിന്റെ പേരിലുമെല്ലാം ആൾക്കൂട്ടക്കൊല നടത്തിയാൽ കേസില്ലാത്ത ഗുജറാത്ത് പോലെയല്ല കേരളം. ഇവിടെ അക്രമത്തിന് കേസുണ്ടാവുമെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണം--കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി content highlights:govt and opposition criticises narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2GqWV7f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages