ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും ചർച്ചാവിഷയമാക്കുകയാണ് ബിജെപി. കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങും ശബരിമല വിഷയം മുന്നോട്ടു വെച്ചാണ് പ്രചാരണം നടത്തിയത്.ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തെ കുറിച്ചും സുപ്രീം കോടതി വിധിയെ കുറിച്ചും അത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുംമാതൃഭൂമി ഡോട്ട് കോമിനോട്സംസാരിക്കുകയാണ് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരൻ. മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം മുൻകാല തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഒരു സീററിലും വിജയസാധ്യതയുള്ള പാർട്ടിയായിരുന്നില്ല ബിജെപി. എന്നാൽ എത്ര സീറ്റുകൾ പ്രതീക്ഷിക്കുന്നു എന്ന ചോദ്യം കേരളത്തിലെ ബിജെപിയോടും ചോദിച്ചു തുടങ്ങി. ഏതെല്ലാം സീറ്റിലാണ് പ്രതീക്ഷ കേരളത്തിൽ കഴിഞ്ഞ തിരഞ്ഞൈടുപ്പിൽ ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്നു. കുമ്മനം രാജശേഖരൻ 14000 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താങ്കളെ അധികം കാണാത്തത്. നിശബ്ദ പ്രവർത്തനമാണോ ഞാൻ ആന്ധ്ര പ്രദേശിന്റെ അഖിലേന്ത്യ ചുമതലയുള്ളയാളാണ്. ആന്ധ്രപ്രദേശിൽ 11നായിരുന്നു പോളിങ്. നിശബ്ദ പ്രചാരണത്തിന്റെ സമയം അവസാനിച്ചപ്പോൾ കേരളത്തിലെത്തി. ഇപ്പോൾ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും ഈ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവുകയാണ്. തിരഞ്ഞെടുപ്പിൽ നയങ്ങളും ദീർഘവീക്ഷമുള്ള പദ്ധതികളുമല്ലേ ചർച്ച ചെയ്യപ്പെടേണ്ടത്. ആരാധാനാലയങ്ങളല്ലല്ലോ ഭക്ഷണം മാത്രമാണ് ജനങ്ങളുടെ പ്രശ്നമെന്ന അഭിപ്രായം എനിക്കില്ല. ഭക്ഷണത്തോടൊപ്പം ഓരോ വ്യക്തിയുടെയും അഭിമാനവും വിശ്വാസവുമൊക്കെ പ്രശ്നമാണ്. അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഒരു സർക്കാർ തീരുമാനമെടുക്കുമ്പോൾ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവുമായി തിരഞ്ഞെടുപ്പിനെ കാണുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് ശബരിമല പ്രശ്നത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാടിനെയും നയത്തെയും കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായ പ്രകടനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവും. അതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല. ശബരിമല വിഷയം കേരളസർക്കാർ കൈകാര്യം ചെയ്തതാണ് ശബരിമല ഇത്രയും ചർച്ചാ വിഷയമാവാൻ കാരണം. അതിൽ സിപിഎമ്മിന് വലിയ പുതുമ കാണില്ല. കാരണം ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇതിനു മുമ്പും നടന്ന സമരങ്ങളെ സിപിഎം ഇതേ രീതിയിലാണ് നേരിട്ടത്. കെ കേളപ്പന്റെ നേതൃത്വത്തിലുള്ള പെരിന്തൽമണ്ണയിലെ തളി സമരത്തെ ഇഎംഎസ് സർക്കാർ നേരിട്ടതും ഇത്തരത്തിലാണ്. എല്ലാ വിധത്തിലുള്ള ആരാധനാസ്വാതന്ത്ര്യങ്ങളെയും അടിച്ചമർത്തുന്ന സമീപനം സിപിഎം നേതൃത്വത്തിലുള്ള സർക്കാർ കാലാകാലങ്ങളിൽ എടുക്കുമ്പോൾ അന്ന് ഇത് വലിയ പ്രശ്നമായി ഉയർത്തി കൊണ്ട് വരാൻ സാധിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ അത് ചർച്ചയായി. തിരഞ്ഞെടുപ്പിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും എല്ലാം വിഷയമാകുമ്പോൾ നോട്ട് അസാധുവാക്കലിനെ പരമാർശിക്കാതെ പോവാനാവില്ല. നോട്ട്അസാധുവാക്കൽ ഒരു എടുത്തുചാട്ടമായിരുന്നില്ലേ. ബിജെപി സർക്കാർ കഴിഞ്ഞ 5 വർഷക്കാലത്തെ ഭരണത്തിൽ തെറ്റായ ഒരു തീരുമാനവും എടുത്തിട്ടില്ല. തീരുമാനങ്ങളുടെ ഗുണഫലങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്നത്. രാജീവ് ഗാന്ധി പണ്ട് പറഞ്ഞത് 100 രൂപ അടയക്കുമ്പോൾ 15 രൂപയാണ് ഉപഭോക്താവിന് കിട്ടുന്നതെന്നാണ്. ബാങ്കിങ് സംവിധാനം മുഴുവൻ ജനങ്ങളിലേക്കും എത്താത്തതുകൊണ്ടാണ് അത് സംഭവിച്ചത്. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കൽ എന്ന തീരുമാനം. അപ്പോൾ ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തി എന്ന് പറയുന്നതോ തിരിച്ചെത്തിയ കണക്കും നോട്ടിന്റെ കണക്കും തമ്മിൽ യാതൊരു ബന്ധവുമില്ല. കാരണം നോട്ടിന്റെ ഉടമസ്ഥനാര് എന്നറിയാനുള്ള സംവിധാനം പണ്ടുണ്ടായിരുന്നില്ല. എന്നാൽ ഉടമസ്ഥനാര് എന്ന് അറിയാത്ത നോട്ടുകൾ ഇപ്പോൾ ഇല്ല. ഉടമസ്ഥനെ നിയമപരമായി കിട്ടിയതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ ആയി. സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട്ഹർജി നൽകിയവരിൽ ഒരാൾ ബിജെപി നേതാവായ പ്രേരണാ കുമാരിയാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രേരണാ കുമാരി ബിജെപി ലീഗൽ സെൽ സെക്രട്ടറിയും പൂർവാഞ്ചൽ മോർച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമാണെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപി കേന്ദ്രത്തിൽ മെനഞ്ഞ തന്ത്രമല്ലേ ശബരിമല എന്ന സംശയങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു. സുപ്രീംകോടതി അടക്കം പങ്കാളികളായുള്ള ഗൂഢോലോചനയാണ് ശബരിമല എന്നാണോ നിങ്ങൾ പറയുന്നത്. സുപ്രീം കോടതിക്കെതിരേ അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് തന്നെ തെറ്റാണ്. സുപ്രീംകോടതിയുടെ ഗൂഢാലോചനയെകുറിച്ചല്ല ചോദിച്ചത് സുപ്രീം കോടതി വിധിയാണ് ഇവിടത്തെ വിഷയം. ഹർജികൊടുത്തവരും കോടതിയും തമ്മിൽ ധാരണയായാലല്ലേ ഗൂഢോലോചനക്ക് സാധ്യതയുള്ളൂ. ശരി. സുപ്രീം കോടതി വിധി വന്നു. സുപ്രീം കോടതിക്കെതിരേ ചോദ്യം ചോദിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ബിജെപി സുപ്രീം കോടതി വിധിയെ എതിർക്കുകയല്ലേ ചെയ്തത്. തീർച്ചയായും വിധിയോട് ഞങ്ങൾ യോജിക്കുന്നില്ല. സുപ്രീം കോടതി വിധി തെറ്റാണ്.വിധി തെറ്റാണെന്ന് പറയാൻ ഈ നാട്ടിലെ പൗരൻമാർക്ക് അവകാശമുണ്ട്. അങ്ങനെയെങ്കിൽ ഭക്തയായ ഒരു സ്ത്രീ പ്രവേശിക്കുകയാണെങ്കിൽ അവരെ സംരക്ഷിക്കുകയെന്നത് പോലീസുകാരുടെ ഉത്തരവാദിത്തമാണ്. ഞങ്ങൾ ഗൂഢാലോചനക്കാണ് എതിര് എന്ന്മുമ്പ് ദേശീയ മാധ്യത്തിന്റെ ചർച്ചക്കിടെ പറഞ്ഞിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന് തന്നെയാണോ വി മുരളീധരന്റെ നിലപാട്. നിങ്ങൾ കേട്ടത് ഞാൻ പറഞ്ഞ ഉത്തരത്തെ കേരളത്തിലെ ഒരു മാധ്യമം പിന്നീട് പ്രക്ഷേപണം ചെയ്തതാണ്. അതിലും കേട്ടത് അവതാരകന്റെ ശബ്ദമാണ്. കേരള സർക്കാർ പറഞ്ഞതെന്താ,സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ബാധ്യത ഞങ്ങൾക്കുണ്ട് എന്നാണ്. കേരള സർക്കാരിന്റെ വാദത്തെ ഞാൻ അംഗീകരിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യംഎന്ന് പറഞ്ഞാൽ ആരെയെങ്കിലും ഒളിച്ചു കടത്തലല്ല. ഇതാണ് ഞാൻ പറഞ്ഞത്. ഒരാൾ ശബരിമല അയ്യപ്പനെ കാണാൻ സ്വയം ചെല്ലുമ്പോൾ അയാളെ തടയാതിരിക്കാനുള്ള നടപടി സർക്കാർ എടുക്കണം. പെരിന്തൽമണ്ണ മുതൽ ശബരിമല വരെ ഒരാളെ പോലീസിന്റെ വണ്ടിയിലും ഫോറസ്റ്റിന്റെ വണ്ടിയിലും കൊണ്ടു പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. സുപ്രീം കോടതി വിധിയെ താങ്കൾ അംഗീകരിക്കുന്നില്ല. ഞാൻ അംഗീകരിക്കുന്നില്ല. കേരള സർക്കാർ പറഞ്ഞത് വിധിയുടെ അർഥം കേരളത്തിലെ മുഴുവൻ ആളുകളെ സംഘടിപ്പിച്ച് ശബരിമലയിൽ കയറ്റണമെന്നല്ലല്ലോ. സുപ്രീം കോടതി പറഞ്ഞത് ആരെങ്കിലും തൊഴാൻ വരികയാണെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കണമെന്നാണ്. അല്ലാതെ വീട് മുതൽ അവിടെയെത്താൻ സൗകര്യം ഒരുക്കി കൊടുക്കണമെന്നല്ല. രേഷ്മ നിശാന്തിനെപോലുള്ളവർ ആക്ടിവിസ്റ്റുകളല്ല. മാലയിട്ട ഭക്തരായിരുന്നു. തൊഴാൻ സൗകര്യമൊരുക്കണമെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ അവർ തൊഴുന്നതിൽ എതിർപ്പില്ലെന്ന് എന്തു കൊണ്ട് താങ്കളും ബിജെപി പറഞ്ഞില്ല. എനിക്കറിയില്ല രേഷ്മയെ. അറിയാത്ത കാര്യത്തിന് ഞാനെന്തിന് മറുപടി പറയണം. അത്തരത്തിൽ ഭക്തയായ സ്ത്രീ തയ്യാറായാൽ എതിർക്കുമോ. അത് ഹൈപോതെറ്റിക്കലായ ചോദ്യമാണ്. നമ്മൾ ചർച്ച് ചെയ്യുന്നത് പോലീസിന്റെ ചുമതലയെപറ്റിയാണ്. സർക്കാരിന്റെ ചുമതലയെ പറ്റിയാണ്. പമ്പയിൽതടഞ്ഞാൽ പോലീസിന് പറയാം തൊഴാൻ പോവുന്നയാൾക്ക്സൗകര്യം കൊടുക്കണമെന്ന്. ഇവിടെ ആ വാദം പോലും പ്രസക്തമാവില്ല. ആളുകളെ ബോധപൂർവ്വം കൊണ്ടു പോവുകയല്ലേ. ശബരിമലയിൽ തൊഴാൻ പോകുന്ന ആൾ ജീവനക്കാരുടെ മുറിയിലൂടെ ഒളിച്ചു പതുങ്ങിയാണോ ശബരിമലയിൽ തൊഴാൻ പോവേണ്ടത്. അങ്ങനെ ഒളിച്ചും പാത്തും പതുങ്ങിയും പോവേണ്ട അവസ്ഥ പ്രതിഷേധക്കാർ വരുത്തിതീർത്തതല്ലേ. അതിന് പെരിന്തൽമണ്ണ മുതലും അങ്കമാലി മുതലും ഫോറസ്റ്റ് ഡിപാർട്മന്റിന്റെ വണ്ടി ഉപയോഗിക്കേണ്ട ആവശ്യം എന്താണ്. ഒരു ഭക്ത പോവാൻ തയ്യാറാവുകയാണെങ്കിൽ ബിജെപി തടയുമോ. ബിജെപി തടയുന്നില്ലല്ലോ. ബിജെപി തടഞ്ഞില്ല. അയ്യപ്പ ഭക്തരാണ് ആചാരാനുഷ്ഠാനങ്ങൾ തെറ്റിച്ചു വന്നവരെ തടഞ്ഞത്. 50 വയസ്സു കഴിഞ്ഞവർ പ്രവേശിച്ചാൽ മതിയെന്നതല്ലേ ആചാരാനുഷ്ഠാനം. അങ്ങനെയെങ്കിൽ ഒരേയൊരു ചോദ്യം ശരിയായ ഭക്തകളായ യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ താങ്കൾ അംഗീകരിക്കുന്നുണ്ടോ. അതോ എതിരാണോ. ഓരോ പ്രതിഷ്ഠയ്ക്കും ആ പ്രതിഷ്ഠയുടേതായ ചില ശാസ്ത്രീയ വശങ്ങളുണ്ട്. അത് വിലയിരുത്തി കൊണ്ടുള്ള തീരുമാനമാണ് എടുക്കേണ്ടത്. സുപ്രീം കോടതിയുടെ മുന്നിൽ ആ വാദങ്ങൾ എത്തിക്കുന്നത് കേരള സർക്കാർ ബോധപൂർവ്വം മറച്ചു വെച്ചു. അത് കൊണ്ടു സുപ്രീം കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടു കൊണ്ട് അത്തരത്തിലുള്ള വിധി പുറപ്പെടുവിച്ചു. അതു കൊണ്ടാണ് ആ വിധിയെ അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞത്. ഒരാപാട് ആചാരങ്ങൾ ശബരിമലയിൽ മാറിയിട്ടുണ്ട്. പക്ഷെ സ്ത്രീകളെ പ്രവേശിക്കുന്ന ആചാരം മാത്രം മാറരുതെന്ന കടുംപിടിത്തമെന്തിനാ ഈ വിഷയത്തിൽ എനിക്ക് പൂർണ്ണമായ അറിവില്ല. നിലീനക്കും അറിവുണ്ടാകില്ല. അത് വിഷയത്തിൽ പ്രാവീണ്യം നേടിയവരാണ് ചർച്ച ചെയ്യേണ്ടത്. ന്യൂക്ലിയർ ഫിസിക്സിനെ കുറിച്ച് ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സംബന്ധമായ കാര്യങ്ങൾ ഇതേ പോലെ ഒരു സയൻസാണ്. ന്യൂക്ലിയർ ഫിസിക്സിനെ കുറിച്ച് ചർച്ച ചെയ്യാൻ പറ്റിയില്ലെന്നിരിക്കും. പക്ഷെ ന്യൂക്ലിയർ ഫിസിക്സ് പുരുഷൻമാര് മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ സ്ത്രീകൾ പാടില്ല എന്ന വിഷയം വരുമ്പോൾ നമുക്കിടപെടാമല്ലോ. അതിൽ ന്യൂക്ലിയർ ഫിസിക്സിനെ കുറിച്ചുള്ള അറിവിന്റെ ആവശ്യമില്ലാല്ലോ. പ്രതിഷ്ഠാ എന്ന വിഷയം നമ്മൾ പഠിക്കേണ്ടതുണ്ട്. അതിലെ താന്ത്രിക വിധികളെ കുറിച്ച് പഠിച്ച് കഴിഞ്ഞ് നമുക്ക് സംസാരിക്കാം. താന്ത്രിക വിധികൾക്കപ്പുറമല്ലേ ഭരണഘടന എന്ന യാഥാർഥ്യം. ഭരണഘടനയ്ക്ക് ഭരണഘടനയുടേതായ പരിമിതികളുണ്ട്. ഭരണഘടന ലോകത്തുള്ള എല്ലാ വിഷയവും ചർച്ച ചെയ്യുന്നില്ല. എല്ലാ കാര്യങ്ങളും വിശ്ലേഷണം ചെയ്തിട്ടില്ല. നിർവ്വചിച്ചിട്ടില്ല. ഭരണഘടനയിൽ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂ. അതിനപ്പുറത്തുള്ള ധാരാളം കാര്യങ്ങളുണ്ട്. ഭരണഘടനയിൽ തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആ തുല്യതയെ ഭഞ്ജിക്കുന്നത് ആചാരമായ് കൊള്ളട്ടെ മതമായിക്കൊള്ളട്ടെ, അവയ്ക്കൊന്നും പ്രസക്തിയില്ല. ഭരണഘടന തുല്യതയെ കുറിച്ച് പറയുന്ന അതേ മൗലികാവകാശം ആരാധനാസ്വാതന്ത്ര്യത്തെ കുറിച്ചും പറയുന്നുണ്ട്. മൗലികാവകാശത്തിലെ ഒരു അനുഛേദം മറ്റൊരു അനുഛേദത്തിന് ഘടകവിരുദ്ധമായി വരികയാണെങ്കിൽ ഒന്ന് ഒന്നിനു മുകളിൽ വരുമെന്ന്ഭരണഘടന പറഞ്ഞിട്ടില്ല. ശബരിമല വിഷയത്തിൽ ആർഎസ് എസ് നിലപാടും ബിജെപി നിലപാടും ഘടക വിരുദ്ധമാണ്. അതോ ആർഎസ്എസ്സിന്റെ അഖിലഭാരതീയ പ്രതിനിധി സഭയാണ് വിഷയത്തെ കുറിച്ചുള്ള ആധികാരിക നിലപാട് വ്യക്തമാക്കുന്ന വേദി. ഈ തവണത്തെ അഖില ഭാരത പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയത്തിൽ ബിജെപി എടുത്ത നിലപാടുമായി യോജിച്ചു പോകുന്ന നിലപാടാണ് ശബരിമല വിഷയത്തിൽ അവർ എടുത്തത്. അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം-
from mathrubhumi.latestnews.rssfeed http://bit.ly/2VUWMQ3
via
IFTTT
No comments:
Post a Comment