ജ്യോതിഷികളും വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതിന് നിരോധനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ജ്യോതിഷികളും വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതിന് നിരോധനം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന പരിപാടികളും റിപ്പോർട്ടുകളും സംപ്രേക്ഷണംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യന്നതിൽനിന്ന് മാധ്യമങ്ങളെ തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം പുറപ്പെടുവിച്ചു. ജ്യോതിഷികൾ, പ്രവചനങ്ങൾ നടത്തുന്നവർ, രാഷ്ട്രീയ വിശകലനങ്ങൾ നടത്തുന്നവർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവചനങ്ങൾ പാടില്ലെന്നാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. എല്ലാ ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിട്ടുണ്ട്. ഏപ്രിൽ 11ന് ആദ്യഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 11ന് രാവിലെ ഏഴു മണി മുതൽ മേയ് 19 വൈകുന്നേരം 6.30 വരെയാണ് ഈ നിരോധനം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ നിശബ്ദ പ്രചരണം മാത്രമേ പാടുള്ളൂ എന്നും കമ്മീഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജ്യോതിഷികൾ, പ്രവചനക്കാർ, രാഷ്ട്രീയ വിദഗ്ധർ തുടങ്ങിയവരുടേത് അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രവചനങ്ങൾ നടത്തുന്നത് ജനപ്രാതിനിധ്യ നിയമം 126എയുടെ ലംഘനമാണ്. ഇത്തരം പ്രവചനങ്ങൾ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം പ്രവചനങ്ങൾ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിരോധനമുള്ള കാലയളവിൽഅച്ചടി, ഇലക്ട്രോണിക് മാധ്യങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ചുള്ള പരിപാടികളോ റിപ്പോർട്ടുകളോ പ്രസിദ്ധീകരിക്കാനോ പരസ്യപ്പെടുത്താനോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. Content Highlights:Predicting election results, violation of law, lok sabha election 2019, election commission


from mathrubhumi.latestnews.rssfeed http://bit.ly/2UpPTd3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages