അഫ്സ്പ ഭേദഗതി ചെയ്യുന്നത് സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം-മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

അഫ്സ്പ ഭേദഗതി ചെയ്യുന്നത് സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം-മോദി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ടി(AFSPA)ൽ ഭേദഗതി വരുത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം സൈനികരെ കൊലമരത്തിലേക്കയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിൽ സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണെന്നും അത് നീക്കം ചെയ്യുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കിൽ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാൻ സൈനികർക്ക് സാധ്യമാവൂ എന്നും താനൊരിക്കലും നിയമഭേദഗതി നടപ്പിൽ വരുത്താൻ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. നിയമം ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിന് ശേഷം മാത്രമേ ഭേദഗതിയ്ക്ക് തന്റെ സർക്കാർ ഒരുങ്ങുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീർ പോലെയുള്ള സംസ്ഥാനത്ത് സൈനിക നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് മോദി ഊന്നിപ്പറഞ്ഞു .അരുണാചൽ പ്രദേശിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഈ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയത് എൻഡിഎ സർക്കാരാണെന്ന് മോദി ഓർമിപ്പിച്ചു. പക്ഷെ മാറ്റം വരുത്തുന്നതിന് മുമ്പ് ആ സംസ്ഥാനങ്ങളിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഹം നിഭായേംഗേ(ഞങ്ങൾ നടപ്പിലാക്കും) എന്ന ഹാഷ് ടാഗോടു കൂടി ഏപ്രിൽ രണ്ടിനാണ് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടനപത്രിക കാപട്യം നിറഞ്ഞ പ്രസ്താവനകൾ മാത്രമാണെന്ന് നരേന്ദ്രമോദി അതിനടുത്ത ദിവസം തന്നെ വിമർശനമുന്നയിച്ചിരുന്നു. Content Highlights: Revoking AFSPA in J&K Like Sending Our Soldiers to Gallows:Modi


from mathrubhumi.latestnews.rssfeed http://bit.ly/2FZlnwl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages