എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുമരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

കൊച്ചി: എറണാകുളം നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ജോൺ, ക്ലീനർ വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയിൽനിന്ന് ലോഡുമായെത്തിയ ലോറിയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. അപകടത്തിൽപ്പെട്ടവരെ ഒന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. കടവന്ത്ര അഗ്നിശമന സേന യൂണിറ്റും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ലോറി റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നെട്ടൂരിൽ ലോറികളുടെ അനധികൃത പാർക്കിങിനെ സംബന്ധിച്ച് നേരത്തെ പരാതികളുണ്ടായിരുന്നു. Content Highlights:lorry accident in nettoor ernakulam, two died


from mathrubhumi.latestnews.rssfeed http://bit.ly/2G2fz5b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages