കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു. സി.പി.എം. ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായ മഹേഷ് പണിക്കർക്കെതിരേയാണ് കണ്ണവം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പൂജയുമായി ബന്ധപ്പെട്ടാണ് മഹേഷ് പണിക്കർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ആരോപണം. പെൺകുട്ടി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ കൈകാര്യം ചെയ്തു. നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ മഹേഷ് പണിക്കർ നിലവിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. Content Highlights:pocso case registered against cpm branch secretary mahesh panicker in kannur
from mathrubhumi.latestnews.rssfeed http://bit.ly/2VyFgAT
via
IFTTT
No comments:
Post a Comment