മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 38816ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തിൽ 11627ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 739 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 832 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ, സിപ്ല, ഐടിസി, ബാജാജ് ഓട്ടോ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ലോഹം, എഫ്എംസിജി ഓഹരികളാണ് മികച്ച നേട്ടത്തിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2FTkLIw
via
IFTTT
No comments:
Post a Comment