ആദായനികുതി റെയ്ഡ്: മധ്യപ്രദേശില്‍ പിടിച്ചെടുത്തത് 281 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ആദായനികുതി റെയ്ഡ്: മധ്യപ്രദേശില്‍ പിടിച്ചെടുത്തത് 281 കോടി

ന്യൂഡൽഹി: മധ്യപ്രദേശിൽ രണ്ടു ദിവസമായി നടന്ന ആദായനികുതി റെയ്ഡിൽ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി. വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്നും ആദായനികുതി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. ഇതിൽ ഒരു ഭാഗം ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഡൽഹിയിലെ ഓഫീസിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.20 കോടി രൂപ ഹവാല ഇടപാടിലൂടെ ഒരു മുതിർന്ന നേതാവിന്റെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ആസൂത്രിതമായി കള്ളപ്പണ ഇടപാടുകൾ നടത്തുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്ത ബന്ധുവുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 230 കോടിയുടെ കള്ളപ്പണ ഇടപാട്, 242 കോടിയുടെ വ്യാജ രേഖ ഇടപാട്, 80 കമ്പനികളുടെ നികുതി വെട്ടിപ്പുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാപകമായി നടത്തിയ പരിശോധനയിൽ കള്ളപ്പണം കൂടാതെ, കടുവാത്തോൽ, 252 കുപ്പി മദ്യം, ഏതാനും വെടിക്കോപ്പുകൾ തുടങ്ങിയ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. ഹവാല ഇടപാട് സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ കാക്കറുടെ വീട്ടിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡുകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ആദായനികുതി റെയ്ഡുകൾ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉള്ളതാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. പരിശോധനകൾക്ക് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചിരിക്കണമെന്നും നിർദേശമുണ്ടായിരുന്നു. Content Highlights:281 Crore Cash Collection Scam Found In Madhya Pradesh, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2YYQK2Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages