കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ കെ.എം. മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദവും സാധാരണനിലയിലായി. അതേസമയം വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ ഡയാലിസിസ് തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കെ.എം. മാണിയെ ഞായറാഴ്ചയാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായി അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘമാണ് ചികിത്സിക്കുന്നത്. Content Highlights:km mani admitted in hospital, latest update about health condition
from mathrubhumi.latestnews.rssfeed http://bit.ly/2I8mLjR
via
IFTTT
No comments:
Post a Comment