രാഹുലിനെ ട്രോളി അമുല്‍, വയനാടും ട്വീറ്റില്‍ ഇടംപിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

രാഹുലിനെ ട്രോളി അമുല്‍, വയനാടും ട്വീറ്റില്‍ ഇടംപിടിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നതിനെ ട്രോളി അമുൽ. രാഹുൽ ഗാന്ധിക്കെതിരെ അമുൽ ബേബി പരാമർശവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുലിനെ ട്രോളി അമുലിന്റെ പരസ്യം പുറത്തുവന്നിരിക്കുന്നത്. അമുലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് പുറമേ ട്വിറ്റർ ഹാന്റിലിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.പങ്കുവച്ച് മണിക്കൂറുൾക്കകം ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നു. കോൺഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളിൽ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം 48കാരനായ രാഹുൽ ഗാന്ധിയുടെ കാരിക്കേച്ചറും വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടർ(ഇത് വെണ്ണ ചേർത്ത് കഴിക്കാമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്റെ പരസ്യത്തെ രസകരമാക്കുന്നത്. അമുൽ - അമേഠി കാ പറാത്ത (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. #Amul Topical : Congress President to contest from two seats in Lok Sabha 2019! pic.twitter.com/Qd3TpNLP7J — Amul.coop (@Amul_Coop) 2 April 2019 നേരത്തെ രാഹുൽ ഗാന്ധിയെ അമുൽ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദൻ രംഗത്ത് വന്നിരുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങളിൽ കുരുങ്ങി, സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുൽ ഗാന്ധിയെന്നും വി.എസ്.ആരോപിച്ചിരുന്നു. Content Highlights:Rahul Gandhi called 'Amul baby', dairy brand's cartoon features Congress President


from mathrubhumi.latestnews.rssfeed https://ift.tt/2VearBn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages