വിവാദ പരാമര്‍ശം: വിജയരാഘവന് ജാഗ്രതക്കുറവുണ്ടായി, സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

വിവാദ പരാമര്‍ശം: വിജയരാഘവന് ജാഗ്രതക്കുറവുണ്ടായി, സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരേ മോശം പരാമർശംനടത്തിയ എ. വിജയരാഘവനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. ഇടതുമുന്നണി കൺവീനർ കൂടിയായ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും തിരഞ്ഞെടുപ്പുകാലമായതിനാൽ നേതാക്കൾ പ്രസംഗത്തിൽ ജാഗ്രത പുലർത്തണമെന്നും യോഗം വിലയിരുത്തി. എന്നാൽ തിരഞ്ഞെടുപ്പുകാലമായതിനാൽ വിജയരാഘവനെതിരേ പരസ്യമായ വിമർശനമോ അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം. ഏപ്രിൽ ഒന്നിന് പൊന്നാനിയിൽ പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരേ മോശം പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ മാർച്ച് 30-നും രമ്യക്കെതിരേ അദ്ദേഹം നടത്തിയ സമാനപരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിജയരാഘവന്റെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. സംഭവത്തിൽ രമ്യാ ഹരിദാസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആലത്തൂർ ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് പരാതി നൽകിയത്. പ്രസംഗത്തിനിടയിൽ എ. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയകാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രമ്യാ ഹരിദാസിന്റെ പരാതിയിൽ തിരൂർ ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്. Content Highlights:vijayaraghavan speech against ramya haridas; cpm state Secretariat meeting criticizes


from mathrubhumi.latestnews.rssfeed https://ift.tt/2UbK1UE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages