കോഴിക്കോട്: തിരഞ്ഞെടുപ്പ് സമയത്ത് മുന്നണികളെ കുഴക്കുന്ന ഘടകമാണ് അപരന്മാർ. ആരുടെയൊക്കെ പേരിലായിരിക്കും അപരന്മാർ എത്തുകയെന്ന് ആർക്കും ഒരു നിശ്ചയവുമുണ്ടാവുകയില്ല. ഈ പ്രശ്നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നടക്കുന്നത് വയനാടാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ഏവരുടേയും ശ്രദ്ധ പതിഞ്ഞ മണ്ഡലത്തിലാണ് അപരനും എത്തുന്നത്. രാഹുൽ ഗാന്ധി കെ.ഇ എന്നാണ് അപരന്റെ പേര്. കോട്ടയം എരുമേലി സ്വദേശിയാണ് ഇയാളെന്ന് അടുത്ത കോൺഗ്രസ് വൃത്തങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇനീഷ്യൽ നീക്കി രാഹുൽ ഗാന്ധി എന്ന പേരിൽത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഒരു ദേശീയ പാർട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ ആദ്യഭാഗത്ത് തന്നെ ഇടംപിടിക്കാനുള്ള ശ്രമമാണിതെല്ലാമെന്നും കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുൽ ഗാന്ധി ഇതുവരേയും പത്രിക സമർപ്പിച്ചിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പം വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും. Content Highlights: Rahul Gandhi, Loksabha Election 2019, The Great Indian War 2019, Wayanadu Constituency
from mathrubhumi.latestnews.rssfeed https://ift.tt/2FL0wNp
via
IFTTT
No comments:
Post a Comment