ഛണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായനവജ്യോത് സിങ് സിദ്ദു 20 ദിവസത്തോളമായി മുഖ്യധാരയിൽ നിന്ന് മാറിനിൽക്കുകയാണ്. ഭാര്യ നവജ്യോത് കൗറിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതിലുള്ള നിരാശയിലാണ് സിദ്ദുവിന്റെ പിൻമാറ്റമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഛണ്ഡീഗഢിൽ നവജ്യോത് കൗറ് സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുതിർന്ന നേതാവ് പവൻ കുമാർ ബൻസാലിനെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് സിദ്ദുവിന്റെ ഭാര്യയെ അമൃത്സറിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയിൽ സിറ്റിങ് എംപി ഗുർജിത് സിങ് ഔജ്ലയുടെ പേരാണ് ഇടംപിടിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ് 2014-ൽ അരുൺ ജെയ്റ്റ്ലിയെ അമൃത്സറിൽ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് പഞ്ചാബിൽ ഭരണം പിടിച്ചതോടെ അദ്ദേഹം എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. അരുൺ ജെയ്റ്റ്ലിക്ക് ബിജെപി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സിദ്ദു ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിയാകുകയും ചെയ്തു. അടുത്തിടെ മോഗയിൽ നടന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സിദ്ദുവിന് ക്ഷണം ലഭിച്ചില്ലെന്നതും ഛണ്ഡീഗഢിലെ പ്രചാരകരുടെ പട്ടികയിൽ ഇടംപടിക്കാത്തതും അദ്ദേഹത്തെ നിരാശയിലാഴ്ത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രചാരകരുടെ പട്ടികയിൽ സിദ്ദുവിന് ഇടംലഭിച്ചിട്ടുണ്ട്.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി സിദ്ദുവിന് നല്ല ബന്ധമല്ല ഉള്ളത്. Content Highlights:19 Days And Counting, Upset Navjot Sidhu Skips Work, Stays Out Of Touch
from mathrubhumi.latestnews.rssfeed https://ift.tt/2FSj7qW
via
IFTTT
No comments:
Post a Comment