തന്റെ പാര്‍ട്ടി ഒരുമുന്നണിയിലേക്കും ഇല്ലെന്ന് പി.സി.ജോര്‍ജ്; പത്തനംതിട്ടയില്‍ ആചാരസംരക്ഷകര്‍ക്കൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

തന്റെ പാര്‍ട്ടി ഒരുമുന്നണിയിലേക്കും ഇല്ലെന്ന് പി.സി.ജോര്‍ജ്; പത്തനംതിട്ടയില്‍ ആചാരസംരക്ഷകര്‍ക്കൊപ്പം

പൂഞ്ഞാർ: തന്റെ പാർട്ടിയായ ജനപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടേയും ഭാഗമാകില്ലെന്ന് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. അതേ സമയം ഓരോ മണ്ഡലത്തിൽ ആരെ പിന്തുണക്കും എന്ന് പറയും. പത്തനംതിട്ടയിൽ ശബരിമലയുടെ പവിത്രത ഉറപ്പാക്കുന്ന ആൾ ജയിക്കണം. ആചാരം സംരക്ഷിക്കുന്നവർക്ക് പത്തനംതിട്ടയിൽ വോട്ട് ചെയ്യുമെന്നും പി.സി.ജോർജ് പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ വിഷയമുണ്ടായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി നാട്ടിൽ ഇല്ലായിരുന്നു. ഇടത് സ്ഥാനാർത്ഥി വനിതാ മതിലിൽ ആയിരുന്നു. കെ.സുരേന്ദ്രൻ ആചാരത്തിന് ജയിലിൽ കിടന്നു. വേണ്ടിവന്നാൽ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ. തമിഴ്നാട്ടിൽ ബിജെപി മുന്നണിയിലാണ്. തനിക്ക് ഇപ്പോഴും എസ്ഡി.പി.ഐയുമായി ബന്ധമില്ല. ബി ജെ പി മുന്നണിയുമായി സഹകരിക്കുന്നതിൽ പാർട്ടിയിലെ മുസ്ലിം അംഗങ്ങൾക്ക് എതിർപ്പുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. Content Highlights:pc george-loksabha election-support k surendran in pathanamthitta


from mathrubhumi.latestnews.rssfeed https://ift.tt/2uFJomZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages