വഡോദര: ഐ.പി.എൽ വീണ്ടും വാതുവെയ്പ്പ് വിവാദത്തിൽ. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19-പേരാണ് ഐ.പി.എൽ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വഡോദരയിൽ അറസ്റ്റിലായത്. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ തുഷാർ അറോത്തെയേയും മറ്റ് 18-പേരെയുമാണ് വഡോദര ഡി.സി.പി ജെ.എസ് ജഡേജയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബറോഡയുടെ മുൻ രഞ്ജി താരം കൂടിയാണ് ഇയാൾ. വഡോദരയിലെ ഒരു കഫേയിൽ നടത്തിയ റെയ്ഡിനിടെയാണ് തുഷാർ അടക്കം 19 പേർ പിടിയിലായതെന്ന് ജെ.എസ് ജഡേജ പറഞ്ഞു. ഇവരുടെ മൊബൈൽ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വ്യത്യസ്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഇവർ വാതുവെയ്പ്പിൽ ഏർപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡൽഹി ക്യാപ്പിറ്റൽസ് - കിങ്സ് ഇവവൻ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരിൽ 15 പേർ അജ്മീറിൽ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ റെയ്ഡിലാണ് 15 പേർ പിടിയിലായത്. ഇവരിൽ നിന്ന് 54,000 രൂപ, 82 മൊബൈൽ ഫോണുകൾ, നാലു ടിവി, ആറ് ലാപ്പ്ടോപ്പുകൾ, വൈഫൈ ഡോങ്കിൾ, ഹാർഡ് ഡിസ്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. Content Highlights: former indian womens cricket team coach arrested in connection with ipl betting
from mathrubhumi.latestnews.rssfeed https://ift.tt/2CTME2u
via
IFTTT
No comments:
Post a Comment