ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന നാസയുടെ ആശങ്ക അസ്ഥാനത്താണെന്ന് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ) അറിയിച്ചു. ചൈന നടത്തിയ രണ്ട് പരീക്ഷങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ബഹിരാകാശത്ത് തന്നെയുണ്ടെന്നും എന്നാൽ ഇന്ത്യയുടെ പരീക്ഷണാവശിഷ്ടങ്ങൾബഹിരാകാശത്ത് നിന്ന്45 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നും ഡിആർഡിഒ വക്താവ് പറഞ്ഞു. ഇന്ത്യ നടത്തിയ മിസൈൽ പരീക്ഷണത്തിന്റെ അനന്തരഫലമായി ബഹിരാകാശത്ത് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ ഭാവിയിൽ നിരവധി ഭീഷണി ഉയർത്തുമെന്ന് നാസയുടെ തലവൻ ജിം ബ്രൈറ്റ്സ്റ്റൈൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പിൽ നിന്ന് 180 മൈൽ(300 കി മി)ഉയരത്തിലാണെന്നും അതിനാൽ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശവാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ഡിആർഡിഒ അറിയിച്ചു. പരീക്ഷണത്തിന്റെ ഫലമായി ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചിരുന്നു. ഇതിൽ വലിയ 60 കഷണങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്നും ബാക്കിയുള്ളവ ഭീഷണിയുയർത്തി ബഹിരാകാശത്ത് തന്നെ തുടരുന്നുന്നെന്നും ബ്രൈറ്റ് സ്റ്റൈൻ പറഞ്ഞിരുന്നു. ചെറുകഷണങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്നും ബ്രൈറ്റ് സ്റ്റൈൻ അഭിപ്രായപ്പെട്ടിരുന്നു. 10 സെന്റിമീറ്ററിൽ അധികം വലിപ്പമുള്ള 23,000 ഓളം വസ്തുക്കൾ ബഹിരാകാശത്ത് ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പതിനായിരത്തോളം എണ്ണം ബഹിരാകാശത്തെ അന്യവസ്തുക്കളാണ്. 2007ൽ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈൽപരീക്ഷണത്തിൽ രൂപപ്പട്ടതാണ് 3000 വസ്തുക്കൾ. Content Highlights: NASA, DRDO, ISS, Satellite Destruction
from mathrubhumi.latestnews.rssfeed https://ift.tt/2FU6ixf
via
IFTTT
No comments:
Post a Comment