അഗർത്തല: ത്രിപുരയിലെ ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽനിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ഐ.പി.എഫ്.ടി. സീനിയർ വൈസ് ചെയർപേഴ്സൺ കൃതിമോഹൻ ത്രിപുരയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. ദിവസങ്ങൾക്ക് മുൻപ് മൂന്ന് വനിതാനേതാക്കൾ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് നാന്നൂറോളം പ്രവർത്തകരും പാർട്ടിയിൽനിന്ന് പുറത്തുപോയത്. ത്രിപുരലാന്റ് എന്ന സംസ്ഥാനം വേണമെന്ന ആവശ്യവുമായാണ് 2009-ൽ ഐ.പി.എഫ്.ടിപാർട്ടി രൂപവത്കരിച്ചത്. ത്രിപുരയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഇത്തരം പ്രചാരണവുമായി ഐ.പി.എഫ്.ടി. വൻ സ്വാധീനമുണ്ടാക്കുകയും ചെയ്തു. എന്നാൽ ത്രിപുരലാന്റ് എന്ന സംസ്ഥാനം ഒരിക്കലും പ്രാവർത്തികമാകാത്ത സ്വപ്നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോൾ പാർട്ടി വിട്ടവരുടെ അഭിപ്രായം. അതിനാൽ ജനങ്ങളെ കബളിപ്പിക്കുന്ന ഐ.പി.എഫ്.ടി.യിൽനിന്ന് തങ്ങൾ പുറത്തുപോവുകയാണെന്നും അവർ വ്യക്തമാക്കി. നിലവിൽ ത്രിപുരയിൽ ഭരണത്തിലുള്ള ബി.ജെ.പി. സർക്കാരിലെ മുഖ്യസഖ്യകക്ഷിയാണ് ഐ.പി.എഫ്.ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സഖ്യത്തിൽ മത്സരിച്ച ഐ.പി.എഫ്.ടി എട്ടുസീറ്റുകളിൽ വിജയിച്ചിരുന്നു. Content Highlights:400 ipft activists in tripura joined congress
from mathrubhumi.latestnews.rssfeed https://ift.tt/2UdP2fb
via
IFTTT
No comments:
Post a Comment