കൊൽക്കത്ത: ശാരദ, റോസ് വാലി, നാരദ അഴിമതികളിലൂടെ മമതാ ബാനർജി ബംഗാളിനെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മമത കൊള്ളയടിച്ച ഓരോ പൈസക്കും അവരിൽനിന്ന് ഉത്തരം തേടുമെന്ന് കാവൽക്കാരൻ നിങ്ങൾക്ക് ഉറപ്പുതരുന്നതായും നരേന്ദ്രമോദി പറഞ്ഞു. ബംഗാളിലെ കൂച്ച്ബിഹാറിലെ ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമത ബംഗാളിലെ വികസനങ്ങളുടെ സ്പീഡ് ബ്രേക്കറാണെന്ന പരാമർശത്തിന് സമാനമായി മോദി വീണ്ടും വിമർശനമുന്നയിച്ചു. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം സംസ്ഥാനത്തെ ജനങ്ങൾക്ക് മമത നിഷേധിച്ചെന്നായിരുന്നു മോദിയുടെ വിമർശനം. ബി.ജെ.പി. റാലിക്ക് ചെറിയസ്ഥലം അനുവദിച്ചതിനെയും പ്രധാനമന്ത്രി പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ബി.ജെ.പി. റാലിയിൽ കൂടുതൽപേർ പങ്കെടുക്കുന്നത് തടയാൻമമത അവരുടെ പരമാവധി ശ്രമിച്ചെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തൽ. ഇത്തരം കോമാളിത്തരങ്ങളിലൂടെ എങ്ങനെ തിരഞ്ഞെടുപ്പ് വിജയിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിക്ക് അവരുടെ ബംഗാളിലെ രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. Content Highlights:pm modi says bengal cm mamata banarjee maligned bengal with scams
from mathrubhumi.latestnews.rssfeed http://bit.ly/2FUYXMJ
via
IFTTT
No comments:
Post a Comment