മുസാഫർനഗർ: തിരഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണി വിളമ്പുന്നതിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ബി.എസ്.പി. വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എം.എൽ.എ. മൗലാന ജമീലിന്റെ വസതിയിലാണ് തിരഞ്ഞെടുപ്പ് യോഗം സംഘടിപ്പിച്ചിരുന്നത്. യോഗത്തിനുശേഷം ഉച്ചഭക്ഷണമായി ബിരിയാണിയും തയ്യാറാക്കിയിരുന്നു. യോഗം പിരിഞ്ഞ് ബിരിയാണി വിളമ്പിത്തുടങ്ങിയപ്പോൾ തർക്കം ഉടലെടുത്തു. ആദ്യം വിളമ്പാൻ ആവശ്യപ്പെട്ട് ചിലർ ബഹളംവെച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലാത്തിവീശിയാണ് പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിൽ മൗലാന ജമീൽ ഉൾപ്പെടെ 34 പേർക്കെതിരേ കേസെടുത്തതായും ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനും സംഘർഷമുണ്ടാക്കിയതിനുമാണ് പോലീസ് കേസെടുത്തത്. Content Highlights:congress workers fought over biriyani in uttar pradesh
from mathrubhumi.latestnews.rssfeed http://bit.ly/2G54jGI
via
IFTTT
No comments:
Post a Comment