പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി. നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി. നീക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിൽ എത്തിക്കാൻ ബി.ജെ.പിയുടെ നീക്കം. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോൾ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്തെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ശബരിമല സന്ദർശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരുംദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തും. ഏപ്രിൽ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടർന്ന് ഏപ്രിൽ 18-നും അദ്ദേഹം കേരളത്തിലെത്തും. മോദി ശബരിമല സന്ദർശനം നടത്തുന്നത് ബി.ജെ.പി.ക്ക് വലിയനേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ശബരിമല സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി രാഷ്ട്രീയമോ വിശ്വാസമോ ഒന്നും സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ സന്ദർശനം എല്ലാ മണ്ഡലങ്ങളിലും ഗുണംചെയ്യുമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടൽ. പ്രധാനമന്ത്രിക്ക് വരാൻ ബുദ്ധിമുട്ടാണെങ്കിൽ ദേശീയ അധ്യക്ഷൻ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. ഇവരിൽ ആരുവന്നാലും തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. Content Highlights:bjp state leadership tries to arrange pm modi to visit sabarimala temple


from mathrubhumi.latestnews.rssfeed http://bit.ly/2Ignn6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages