'മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍'; സുരേഷ് ഗോപിയെ ട്രോളി വിടി ബല്‍റാം എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

'മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍'; സുരേഷ് ഗോപിയെ ട്രോളി വിടി ബല്‍റാം എംഎല്‍എ

അധികാരത്തിലെത്തിയാല്‍ എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവീതം നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദ്ധാനം ഇപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിക്ക് എതിരെയുള്ള ആയുധമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രതികരണവും വാര്‍ത്തയായി.

'പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 1050 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

ഇതിന് പിന്നാലെ സുരേഷ് ഗോപിക്ക് രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. 'മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു'- വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റ്ര്‍ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ കളിയാക്കല്‍.



from mangalam.com http://bit.ly/2OVzrLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages