കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം- ചെന്നിത്തല

മലപ്പുറം: കിഫ്ബി മസാല ബോണ്ട് ആര് വാങ്ങിയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണം. ലാവലിൻ കമ്പനിയുടെ സി.ഡി.പി.ക്യു.വിന് ബന്ധമില്ലെന്ന നിലപാട് പൊളിഞ്ഞു. ലാവലിന്റെ രക്ഷക്കെത്തിയത് സി.ഡി.പി.ക്യുവാണ്. കരിമ്പട്ടികയിൽ പെടുത്തണമെന്ന് വിഎസ് അച്യുതാനന്ദന് എഴുതി കൊടുത്ത കമ്പനിയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിച്ചിരിക്കുന്നത്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലാണ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട ലാവലിന് കമ്പനിയുമായി കിഫ്ബി ബോണ്ട് വിറ്റഴിക്കാനുള്ള താത്പര്യം ആരുടേതാണ്. മുഖ്യമന്ത്രി ധനകാര്യമന്ത്രിക്കും ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. Content Highlights:kifbi masala bond-ramesh chennithala


from mathrubhumi.latestnews.rssfeed http://bit.ly/2CVWzor
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages