പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോകുന്ന വിദ്യാര്‍ത്ഥിനി; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോകുന്ന വിദ്യാര്‍ത്ഥിനി; വൈറലായി വീഡിയോ

നമ്മുടെയൊക്കെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് സൈക്കിളിലും സ്‌കൂള്‍ ബസിലുമൊക്കെയാണ്. എന്നാല്‍ കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിയെ കുറിച്ച് അറിയാമോ?. മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയാണ് ഈ കുതിര സവാരിക്കാരി. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളാണ് കൃഷ്ണ.

കൃഷ്ണയുടെ വീട്ടില്‍ രണ്ട് കുതിരകളുണ്ട്. കുതിര സവാരിയോടുള്ള കമ്പം കൊണ്ട് കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്ത് കയറിയാണ് കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

ഇപ്പോള്‍ കുതിര സവാരിയില്‍ പരിശീലനം നടത്തുകയാണ് കൃഷ്ണ. പരിശീലനം പൂര്‍ത്തിയായാല്‍ കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. പരിശീലകരാണ് കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കൃഷ്ണയുടെ കുതിരയാത്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.



from mangalam.com http://bit.ly/2Kto52X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages