എടപ്പാള്‍: മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച മലപ്പുറത്തെ നാടോടി ബാലികയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഎം നേതാവ് പിടിയില്‍. വട്ടംക്കുളത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാകമ്മിറ്റി അംഗവുമാണ് പി. രാഘവനാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ആക്രി സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് നാടോടി ബാലികയ്ക്കാണ് ഇത്തരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റത്. രാഘവന്റെ കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തു നിന്നും ആക്രി സാധനങ്ങള്‍ ശേഘരിക്കുന്നതിനിടെ കുട്ടിയെ തടഞ്ഞിരുന്നു. എന്നാല്‍, ഇത് കണക്കുകൂട്ടാതെ വീണ്ടും ശേഘരണം നടത്തിയതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്.
കുപ്പിയും പാട്ടയും നിറഞ്ഞ ചാക്ക് ഉപയോഗിച്ചാണ് ആക്രമിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ നേറ്റിയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം പോലീസ് കേസെടുക്കുകയായിരുന്നു. രാഘവനെതിരെ ജാമ്യമില്ലാ പോലീസ് കേസ് എടുത്തിട്ടുണ്ട്.
from mangalam.com http://bit.ly/2D0Nxqa
via IFTTT
No comments:
Post a Comment