വിവാഹം എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ് ഇന്നത്തെ തലമുറ ചിന്തിക്കുന്നത്. പുതിയ ആശയങ്ങളുമായി വിവാഹക്ഷണക്കത്ത് മുതല്‍ ഇതിനായി ഒരുക്കും. ബസ് സ്റ്റാന്റും ഹോട്ടലും സ്‌കൂളുമൊക്കെയാണ് ഇപ്പോള്‍ വിവാഹ ഷൂട്ടിനായി ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വിവാഹക്ഷണക്കത്താണ് വൈറലാകുന്നത്. മെയ് ഏഴിന് ഇല്ലിക്കല്‍ പാണംപള്ളിഹാളില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്ന വധൂവരന്മാരുടെ ക്ഷണക്കത്താണ് ശ്രദ്ധേയമാകുന്നത്.
കോട്ടയം കുമ്മനം ലെന്‍സ് ഔട്ട് മീഡിയയിലെ നവാസ് ഷാന്‍ ആശയം നല്‍കിയ സേവ് ദ ഡേറ്റ് കാര്‍ഡും വീഡിയോയുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണുള്ളത്. വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ് ബിന്ദു ദമ്പതിമാരുടെ മകളായ ശില്‍പ്പയും കുമരകം കോയിക്കല്‍ച്ചിറ പവന്‍ പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുനും തമ്മിലുള്ള വിവാഹത്തിന്റേതാണ് ഈ കത്ത്. ക്ഷണക്കത്തിന്റെ ഡിസൈന്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെയാണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് പ്രണയചിഹ്നത്തില്‍ വിജയിപ്പിക്കണമെന്നാണ് ഈ പോസ്റ്ററിന്റെ ഉള്ളടക്കം.
ക്ഷണക്കത്തിലും വീഡിയോയിലും വ്യത്യസ്തത വേണമെന്ന് പറഞ്ഞപ്പോള്‍ നവാസിന്റെ ചിന്തയില്‍ ആദ്യം തെളിഞ്ഞത് തെരഞ്ഞെടുപ്പായിരുന്നു. ഇതേക്കുറിച്ച് കേട്ടതോടെ തങ്ങള്‍ക്കും ഇഷ്ടപ്പെട്ടെന്ന് അര്‍ജുന്‍ പറഞ്ഞു. ക്ഷണക്കത്ത് ഇത്തരത്തില്‍ തയ്യാറാക്കിയത് തെരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ശില്‍പയും പറഞ്ഞു. രണ്ട് സ്ഥാനാര്‍ഥികള്‍ വോട്ട് തേടിപ്പോകുന്ന അതേ മാതൃകയില്‍ വരനും വധുവും നാട്ടുകാരെ നേരില്‍ കണ്ട് വിവാഹത്തിന് ക്ഷണിക്കുന്ന രീതിയിലാണ് വീഡിയോയും തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും ഒക്കെ വീഡിയോയുടെ ഭാഗമാണ്. വീഡിയോ അവസാനവട്ട മിനുക്കുപണികള്‍ക്ക് ശേഷം തിങ്കളാഴ്ച്ച പുറത്തിറക്കും.
from mangalam.com http://bit.ly/2Vum4En
via IFTTT
No comments:
Post a Comment