കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച യുവാവ് സോഷ്യല്‍ മീഡിയയില്‍. പ്രതികൂല സാഹചര്യങ്ങളെ വകവയ്ക്കാതെ പൊരുതി നേടിയ വിജയത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര് രംഗത്തെത്തിയപ്പോഴാണ് ശ്രീധന്യയെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് താഴെ അജയ് കുമാര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും അധിക്ഷേപ കമന്റ് ഉണ്ടായത്. വലിയ പ്രതിഷേധമാണ് യുവാവിന് നേരെ ഉയരുന്നത്. 'ആദിവാസി കുരങ്ങ്' എന്നാണ് ഇയാള്‍ ശ്രീധന്യയെ അധിക്ഷേപിച്ചിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണെന്നാണ് അജയ് കുമാറിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിരവധിപേര്‍ വിമാനത്താവള കമ്പനിയായ 'സിയാലു'മായി ബന്ധപ്പെടുകയും ഇയാള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ ഒരാള്‍ തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു സിയാലിന്റെ പ്രതികരണം.
സിയാലിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ശ്രീധന്യ സുരേഷിനെ സിയാലിലെ ജീവനക്കാരും മാനേജ്‌മെന്റും പ്രശംസിക്കുന്നതായും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
from mangalam.com http://bit.ly/2D1zlNP
via IFTTT
No comments:
Post a Comment